റിയാദ്: ഈ വർഷത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് മെയ് അഞ്ചിന് റിയാദിൽ നടക്കും. നീറ്റ് പരീക്ഷക്ക് മേൽനോട്ടം വഹിക്കുന്നത് ദേശീയ പരീക്ഷ ഏജൻസിയായ എൻ.ടി.എയാണ്. സൗദിയിലെ ഏക പരീക്ഷ കേന്ദ്രമായ റിയാദിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ബോയ്സിൽ വെച്ചാണ് പരീക്ഷ നടക്കുന്നത്.
Also Read: യുഎഇയിൽ കാണാതായിരുന്ന 17 കാരനെ മരിച്ച നിലയിൽ കണ്ടെത്തി
സൗദി സമയം 11.30 മുതൽ 2.50 വരെ ആയിരിക്കും പരീക്ഷ. രാവിലെ 8.30 ന് സ്കൂളിന്റെ പ്രവേശന കവാടം തുറക്കുമെങ്കിലും 11:00 മണിക്കായിരിക്കും റിപ്പോർട്ട് ചെയ്യേണ്ടത്. പരീക്ഷ കേന്ദ്രത്തിൽ നിശ്ചിത സമയത്ത് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. അഡ്മിറ്റ് കാർഡ്, ആവശ്യമായ ഐ.ഡി പ്രൂഫ് എന്നിവയുമായി വിദ്യാർത്ഥികൾ ഹാജരാകണം.
Also Read: ബുധ-ശുക്ര സംയോഗത്താൽ ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്കിനി അടിമുടി ഭാഗ്യം; സമയം തെളിഞ്ഞു
നിരോധിത വസ്തുക്കളില്ലാതെയും എൻ.ടി.എ നിർദ്ദേശിച്ച ഡ്രസ് കോഡ് പാലിച്ചുമാണ് കുട്ടികൾ പരീക്ഷ ഹാളിൽ പ്രവേശിക്കേണ്ടതെന്ന് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്.സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നായി ഈ വർഷം 566 വിദ്യാർത്ഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം 498 കുട്ടികൾ ഇതേ കേന്ദ്രത്തിൽ നീറ്റ് പരീക്ഷ എഴുതിയിരുന്നു.
Also Read: 30 വർഷത്തിന് ശേഷം ശനി വക്രി; ഈ രാശിക്കാർക്കിനി അടിപൊളി നേട്ടങ്ങൾ മാത്രം!
ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മീര റഹ്മാൻ പരീക്ഷാ സൂപ്രണ്ടും, ഇന്ത്യൻ എംബസി വിദ്യാഭ്യാസ ചുമതലയുള്ള മുഹമ്മദ് ഷബീർ കേന്ദ്ര നിരീക്ഷകനുമാണ്. ഇന്ത്യൻ സ്‌കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരാണ് പരീക്ഷക്ക് മേൽനോട്ടം വഹിക്കുന്നത്. നീറ്റ് പരീക്ഷ നടക്കുന്നതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ സ്കൂളുകളിൽ പഠനം ഉണ്ടായിരിക്കില്ലെന്നും ഒമ്പത് മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് രാവിലെ എഴ് മുതൽ ഒരു മണി വരെ ഓൺലൈനിൽ ക്ലാസ്സുകൾ നടക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.