ദോഹ : അഫ്ഗാന്‍ സന്ദര്‍ശനം കഴിഞ്ഞ് പ്രധാന മന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച തന്‍റെ പഞ്ച രാജ്യ സന്ദര്‍ശനത്തിന്റെ രണ്ടാമത്തെ ലക്ഷ്യമായ ഖത്തറില്‍ എത്തി. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ലാഹ് ബിന്‍ നാസ്സര്‍ അല്‍ ഥാനി പ്രധാനമന്ത്രിയെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.ഖത്തറില്‍ ഇറങ്ങിയ ഉടനെ ഇന്ത്യയും ഖതതരും തമ്മിലുള്ള വ്യാപാര-സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് ട്വീറ്റ് ചെയ്തു .
I look forward to the various programs that will enhance economic & people -to-people ties between India & Qatar: PM pic.twitter.com/o7yUnnHdQ4
— PMO India (@PMOIndia) June 4, 2016
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ ഖത്തറില്‍ നിന്ന് വന്‍ നിക്ഷേപ പ്രതീക്ഷിയാണ് ഇന്ത്യക്കുള്ളത്. ഖത്തറിന്‍െറ പരമോന്നത നിക്ഷേപ ഫണ്ടായ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി (ക്യു.ഐ.എ)യില്‍ നിന്നുള്ള നിക്ഷേപമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. അടിസ്ഥാനവികസന മേഖലയിലാണ് നിക്ഷേപ കരാറുകള്‍ക്ക് കളമൊരുക്കാന്‍ ഉന്നതതല സംഘം കഴിഞ്ഞ മാസം ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു.
Reached Doha. India attaches great priority to strong ties with Qatar & my visit seeks to expand bilateral ties between our nations: PM
— PMO India (@PMOIndia) June 4, 2016
നിലവില്‍ ഇന്ത്യയിലെ ഖത്തറിന്‍െറ വിദേശനിക്ഷേപം മിതമായ തോതിലാണ്. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണം, റോഡുകള്‍, ഹൈവേകള്‍, എയര്‍പോര്‍ട്ട്, എയര്‍ലൈന്‍സ്, തുറമുഖങ്ങള്‍, ദ്രവീകൃത പ്രകൃതി വാതകം, പെട്രോകെമിക്കല്‍, വളം നിര്‍മാണം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങള്‍ക്കാണ് ഖത്തര്‍ താല്‍പര്യപ്പെടുന്നത്. മാത്രമല്ല, ഖത്തറിന് ഇന്ത്യയുമായി പ്രതിരോധ മേഖലയില്‍ വലിയ ബന്ധവുമുണ്ട്. ജനുവരിയില്‍ ഇന്ത്യക്ക് ഖത്തര്‍ പകുതിവിലക്ക് പ്രകൃതി വാതകം നല്‍കുന്നതിന് കരാര്‍ ഒപ്പുവെച്ചിരുന്നു. നവംബറില്‍ പെട്രോളിയം മന്ത്രി മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു.
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ നിക്ഷേപമിറക്കാനുള്ള സാഹചര്യങ്ങള്‍ ഉറ്റുനോക്കുകയാണ് ഖത്തറിലെ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും. ഹൈവേകള്‍, റെയില്‍വേ, വ്യോമ ഗതാഗതം, എല്‍.എന്‍.ജി, പെട്രോ കെമിക്കല്‍, ടൂറിസം എന്നിവയിലും നിക്ഷേപ സാധ്യതകള്‍ ഏറെയാണ്. പ്രതിരോധരംഗത്തും പരസ്പരം സഹകരണമുണ്ടാവുമെന്നാണ് കരുതുന്നത്..ഖത്തറിലെ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതാണ് സന്ദര്‍ശനത്തിലെ ആദ്യ പരിപാടി .ഖത്തറിന് ശേഷം സ്വിറ്റ്സര്‍ ലാന്‍ഡ് ,യു .എസ് ,മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന പട്ടികയിലുള്ളത്
Happening now: PM @narendramodi at a Workers' Camp in downtown Doha.
— PMO India (@PMOIndia) June 4, 2016