PM Modi UAE Visit: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിൽ

Ahlan Modi: പ്രധാനമന്ത്രി വൈകുന്നേരം 6 മണിയോടെ സദസിനെ അഭോസംബോധന ചെയ്യും. യുഎഇയിലെ ഏറ്റവും വലിയ ഇന്ത്യൻ സാമൂഹിക പരിപാടിയായിരിക്കും ഇതെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.  

Written by - Zee Malayalam News Desk | Last Updated : Feb 13, 2024, 10:13 AM IST
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിലെത്തും
  • അഹ് ലൻ മോദി എന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും
  • നാളെ അബൂദബിയിലെ ഹിന്ദുക്ഷേത്രത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കും
PM Modi UAE Visit: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിൽ

അബുദബി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിലെത്തും. അബൂദബി സായിദ് സ്പോർട്സ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന അഹ് ലൻ മോദി എന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.  ശേഷം നാളെ അബൂദബിയിലെ ഹിന്ദുക്ഷേത്രത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കും. അഹ് ലൻ മോദിയെന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രിക്ക് വൻസ്വീകരണമാണ് സായിദ് സ്പോർട്സ് സ്റ്റേഡിയത്തിൽ  ഒരുക്കിയിരിക്കുന്നത്.

Also Read: യുഎഇയിൽ 'അഹ്‍ലൻ മോദി' പരിപാടിക്കായി ഒരുക്കങ്ങൾ സജീവം

അബൂദബിയിലെ ഇന്ത്യൻ എംബസി, ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നിവ വിവിധ പ്രവാസി കൂട്ടായ്മകളുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ അമ്പതിനായിരത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ അറുപതിനായിരം കടന്നതായി സംഘാടകർ അറിയിച്ചു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകും. 

Also Read: അബുദാബി ബാപ്സ് ഹിന്ദുമന്ദിറിന്‍റെ അവസാനഘട്ട മിനുക്കുപണികൾ പുരോഗമിക്കുന്നു; ഉദ്‌ഘാടനം 14ന് നരേന്ദ്ര മോദി നിർവഹിക്കും

പ്രധാനമന്ത്രി വൈകുന്നേരം 6 മണിയോടെ സദസിനെ അഭോസംബോധന ചെയ്യും. യുഎഇയിലെ ഏറ്റവും വലിയ ഇന്ത്യൻ സാമൂഹിക പരിപാടിയായിരിക്കും ഇതെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.  യുഎഇയിലെ മിക്ക ഇന്ത്യൻ സ്‌കൂളുകളിൽ നിന്നും പരിപാടിക്കായി വിദ്യാർത്ഥികളെത്തും.  ശേഷം നാളെ അബൂദബിയിൽ നിർമിച്ച മിഡിലീസ്റ്റിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രത്തിന്റെ ഉദ്‌ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ശേഷം ദുബായിൽ നടക്കുന്ന ആഗോള സർക്കാർ ഉച്ചകോടിയിലും പ്രധാനമന്ത്രി സംസാരിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News