ഖത്തറില്‍ പെരുന്നാള്‍ അവധി പതിനൊന്ന് ദിവസം

ജൂണ്‍ രണ്ട് മുതല്‍ 10 വരെ പൊതുമേഖലയ്ക്ക് അവധിയായിരിക്കുമെന്ന് അമീരീ ദീവാന്‍ പ്രഖ്യാപിച്ചു.  

Last Updated : May 31, 2019, 04:19 PM IST
ഖത്തറില്‍ പെരുന്നാള്‍ അവധി പതിനൊന്ന് ദിവസം

ദോഹ: ഖത്തറില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കാണ് അവധി പ്രഖ്യാപിച്ചത്.

ജൂണ്‍ രണ്ട് മുതല്‍ 10 വരെ പൊതുമേഖലയ്ക്ക് അവധിയായിരിക്കുമെന്ന് അമീരീ ദീവാന്‍ പ്രഖ്യാപിച്ചു. ഒന്‍പത് ദിവസത്തെ അവധിയ്ക്ക് പുറമേ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികൂടി കണക്കിലെടുക്കുമ്പോള്‍ ആകെ 11 ദിവസം അവധി ലഭിക്കും. 

അവധി കഴിഞ്ഞ് ജൂണ്‍ 11 ചൊവ്വാഴ്ചയായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. അതേസമയം ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു.സി.ബി), രാജ്യത്തെ ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ അവധി സംബന്ധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കായിരിക്കും തീരുമാനമെടുക്കുന്നത്. 

Trending News