റിയാദ്: രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേങ്ങളിലും ഈ ആഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സൗദിയില്‍ കനത്ത മഴ റിപ്പോർട്ട് ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് വീണ്ടും മഴ സാധ്യതാ പ്രവചനം നടത്തിയിരിക്കുന്നത്.
Also Read: പറന്നുയർന്ന വിമാനം തിരിച്ചിറക്കി; കാരണമായത് യാത്രക്കാരുടെ വഴക്ക്
സൗദിയിൽ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും പൊടി ഉയരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിപ്പ് നൽകിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ അടുത്ത വെള്ളിയാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. ജിസാന്‍, തെക്ക്പടിഞ്ഞാറന്‍ സൗദിയിലെ അല്‍ബാഹ, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ മിതമായ മഴയോ ശക്തമായ മഴയോ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും വെള്ളിയാഴ്ച വരെ ഇത് തുടര്‍ന്നേക്കാമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
Also Read: 4 ദിവസങ്ങൾക്ക് ശേഷം ഇരട്ട രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപാരധനം ഒപ്പം പുരോഗതിയും!
മഴയെ തുടര്‍ന്ന് ആലിപ്പഴ വര്‍ഷമുണ്ടാകാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളിലും വാദികളിലും പോകുന്നതില്‍ നിന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ കൃത്യമായി പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy