കുവൈത്ത്: രണ്ട് സ്ത്രീ യാത്രക്കാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വിമാനം വൈകിയാതായി റിപ്പോർട്ട്. തായ്ലൻഡിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്രക്കിടെ ബാങ്കോക്ക് വിമാനത്താവളത്തിലായിരുന്നു സംഭവം.
Also Read: അഴിമതി കേസുകളിൽ പ്രവാസികൾ ഉൾപ്പെടെ 166 പേർ കസ്റ്റഡിയിൽ
ബാങ്കോക്കിൽ നിന്നും മടങ്ങുകയായിരുന്ന കുവൈത്ത് എയർവേസിന്റെ കെ.യു 414 വിമാനമാണ് വൈകിയത്. ചില യാത്രക്കാർ തമ്മിലുള്ള തർക്കം മൂലമാണ് വിമാനം വൈകിയതെന്ന് കുവൈത്ത് എയർവേയ്സ് കമ്പനി വ്യക്തമാക്കി. യാത്രക്കാർ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് വിമാനം ബാങ്കോക്ക് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നതിന് ശേഷം തിരിച്ചിറക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: 4 ദിവസങ്ങൾക്ക് ശേഷം ഇരട്ട രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപാരധനം ഒപ്പം പുരോഗതിയും!
വിമാനത്തിൽ പൊട്ടിപ്പുറപ്പെട്ട വഴക്ക് നിയമ നടപടിക്കും കാരണമായിട്ടുണ്ട്. വിമാനത്തിൽ അക്രമം നടത്തിയെന്നാരോപിച്ച് വാക്കേറ്റത്തിലുൾപ്പെട്ട രണ്ട് സ്ത്രീകളെ ചോദ്യം ചെയ്തതിന് ശേഷം കസ്റ്റഡിയിലെടുക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം വാക്കേറ്റത്തെ തുടർന്ന് സുരക്ഷ നടപടികൾ പാലിച്ചാണ് പൈലറ്റ് വിമാനം തിരിച്ചിറക്കിയതെന്ന് കുവൈത്ത് എയർവേസ് വ്യക്തമാക്കി.
മാത്രമല്ല നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. യാത്രക്കാരുടെയും വിമാനത്തിൻറെയും സുരക്ഷ സംബന്ധിച്ച ആശങ്കകൾ കാരണം ബാങ്കോക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മടങ്ങാനുള്ള തീരുമാനം എടുക്കുകയായിരുന്നുവെന്നും കുവൈത്ത് എയർവേയ്സ് അധികൃതർ അറിയിച്ചു. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന് യാത്രയിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy