Saudi Arabia: സൗദിയിൽ ബസ് വാടകക്ക് നൽകുന്ന പ്രവത്തനങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ ഏപ്രിൽ 21 മുതൽ നിരീക്ഷിക്കും

Violations Of Rented Buses In Saudi: രാജ്യത്തെ എല്ലാ മേഖലകളിലും സ്വയമേവ നിരീക്ഷണ സംവിധാനങ്ങളുണ്ടാകും.  ഈ സംവിധാനം വഴി ആറ് നിയമ ലംഘനങ്ങളാണ് നിരീക്ഷിക്കുക

Written by - Zee Malayalam News Desk | Last Updated : Mar 19, 2024, 02:17 PM IST
  • ബസ് വാടകക്ക് നൽകുന്ന പ്രവത്തനങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ സ്വയമേ നിരീക്ഷിക്കുന്ന സംവിധാനം ഏപ്രിൽ 21 ന്
  • നിരീക്ഷണ പരിധിയിൽ അന്താരാഷ്ട്ര സർവിസ് നടത്തുന്ന ബസുകളും വരും
Saudi Arabia: സൗദിയിൽ ബസ് വാടകക്ക് നൽകുന്ന പ്രവത്തനങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ ഏപ്രിൽ  21 മുതൽ നിരീക്ഷിക്കും

റിയാദ്: ബസ് വാടകക്ക് നൽകുന്ന പ്രവത്തനങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ സ്വയമേ നിരീക്ഷിക്കുന്ന സംവിധാനം ഏപ്രിൽ 21 ന് ആരംഭിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി.  നിരീക്ഷണ പരിധിയിൽ അന്താരാഷ്ട്ര സർവിസ് നടത്തുന്ന ബസുകളും വരും. 

Also Read: റമദാനിലെ തിരക്ക് പരിഗണിച്ച് മക്കയിൽ ഉംറ തീർത്ഥാടകർക്ക് പ്രത്യേക സൗകര്യങ്ങൾ

രാജ്യത്തെ എല്ലാ മേഖലകളിലും സ്വയമേവ നിരീക്ഷണ സംവിധാനങ്ങളുണ്ടാകും.  ഈ സംവിധാനം വഴി ആറ് നിയമ ലംഘനങ്ങളാണ് നിരീക്ഷിക്കുക. ഓപ്പറേറ്റിങ് കാർഡ് ലഭിക്കാതെ ബസ് ഓടിക്കുക, കാലഹരണപ്പെട്ട ഓപ്പറേറ്റിങ് കാർഡ് ഉപയോഗിച്ച് ബസ് ഓടിക്കുക, അംഗീകൃത പ്രവർത്തന കാലാവധി കഴിഞ്ഞിട്ടും ബസ് ഉപയോഗിക്കുക എന്നിവയാണ് ലംഘനങ്ങൾ. ലംഘനങ്ങൾ ശരിയാക്കാനും നിയലംഘനം നടത്തി ബസുകളൊന്നും ഓടുന്നില്ലെന്ന് ഉറപ്പാക്കാനും ബസ് വാടകയ്‌ക്ക് നൽകുന്ന,അന്തർദേശീയ ഗതാഗത രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളോട് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: വർഷങ്ങൾക്ക് ശേഷം മീന രാശിയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം വൻ സാമ്പത്തിക നേട്ടവും

സൗദിയുടെ ജീവകാരുണ്യ ധനസമാഹരണ ക്യാമ്പയിനിന് വമ്പിച്ച പ്രതികരണം

റമദാൻ പ്രമാണിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സൗദി അറേബ്യ ‘ഇഹ്സാൻ’ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ആരംഭിച്ച നാലാമത് ദേശീയ ധനസമാഹരണ ക്യാമ്പയിന് പൊതുജനങ്ങളിൽ നിന്നും വൻ പ്രതികരണം. 

സൽമാൻ രാജാവ് നാല് കോടി റിയാലും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മൂന്ന് കോടി റിയാലും നൽകിയാണ് വെള്ളിയാഴ്ച രാത്രി 10:30 ന് ക്യാമ്പയിനിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ആദ്യ മൂന്ന് മണിക്കൂറിനുള്ളിൽ ഒഴുകിയെത്തിയത് 100 കോടി റിയാലിലേറെയാണ്.  ദേശീയ എണ്ണ കമ്പനിയായ അരാംകോ 3.5 കോടി റിയാലും റോഷൻ റിയൽ എസ്റ്റേറ്റ് കമ്പനി മൂന്ന് കോടി റിയാലും സംഭാവന നൽകി. ‘ഇഹ്‌സാൻ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയുള്ള ക്യാമ്പയിനിലേക്ക് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ആണ് സംഭാവനകൾ സ്വീകരിക്കുന്നത്. ഇത് റമദാനിലുടനീളം തുടരും. ഇഹ്സാൻ ആപ്പ്, വെബ്‌സൈറ്റ്, 8001247000 എന്ന ഏകീകൃത നമ്പർ, നിയുക്ത ബാങ്ക് അക്കൗണ്ടുകൾ എന്നീ വിവിധ മാർഗങ്ങളിലൂടെ പൊതുജനങ്ങൾക്ക് സംഭാവനകൾ നൽകാൻ കഴിയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News