സൗദി സ്വദേശിവത്കരണം; ടൂറിസം മേഖലയില്‍ 11 ലക്ഷം സ്വദേശികള്‍ക്ക് തൊഴിലവസരം

സൗദിയില്‍ നടപ്പാക്കിവരുന്ന സ്വദേശിവത്കരണം ടൂറിസം മേഖലയിലേയ്ക്കും വ്യാപിപ്പിക്കുന്നു. ഇതിലൂടെ കുറഞ്ഞത്‌ 11 ലക്ഷം സ്വദേശികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുമെന്ന് കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ അംരി പറഞ്ഞു. ടൂറിസം മേഖലയില്‍ പല പുതിയ പദ്ധതികളും നടപ്പിലാക്കാന്‍ ആലോചനയുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

Last Updated : Oct 15, 2017, 05:23 PM IST
 സൗദി സ്വദേശിവത്കരണം; ടൂറിസം മേഖലയില്‍ 11 ലക്ഷം സ്വദേശികള്‍ക്ക് തൊഴിലവസരം

റിയാദ്: സൗദിയില്‍ നടപ്പാക്കിവരുന്ന സ്വദേശിവത്കരണം ടൂറിസം മേഖലയിലേയ്ക്കും വ്യാപിപ്പിക്കുന്നു. ഇതിലൂടെ കുറഞ്ഞത്‌ 11 ലക്ഷം സ്വദേശികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുമെന്ന് കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ അംരി പറഞ്ഞു. ടൂറിസം മേഖലയില്‍ പല പുതിയ പദ്ധതികളും നടപ്പിലാക്കാന്‍ ആലോചനയുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

ടൂറിസം മേഖലയുടെ കീഴില്‍ പല വിനോദ സഞ്ചാര പദ്ധതികള്‍ ആരംഭിക്കും. ഇതുവഴി മൂന്ന് ലക്ഷം സ്വദേശികള്‍ക്ക് നേരിട്ടും എട്ട് ലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാകും. ടൂറിസം മേഖലയില്‍ കൂടുതല്‍ മൂലധന നിക്ഷേപം ആകര്‍ഷിക്കുന്നതിനാണ് കമ്മീഷന്‍ ശ്രമിക്കുന്നതെന്നും മുഹമ്മദ് അല്‍ അംരി പറഞ്ഞു.

സൗദിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കും. 65 രാജ്യങ്ങളില്‍ നിന്നുളള ഉംറ തീര്‍ഥാടകര്‍ക്കാണ് സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നത്. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഉംറ സര്‍വീസ് കമ്പനികള്‍ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉംറ കര്‍മം പൂര്‍ത്തിയാക്കുന്ന തീര്‍ഥാടകരെ വിനോദ സഞ്ചാരികളായി രാജ്യത്തെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അവസരം ഒരുക്കും.

സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാക്കുന്നതിനും എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനും വിനോദ സഞ്ചാര വ്യവസായത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനാണ് ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് പദ്ധതി തയ്യാറാക്കുന്നതെന്നും മുഹമ്മദ് അല്‍ അംരി വ്യക്തമാക്കി.

സൗദിയില്‍ നടപ്പാക്കിവരുന്ന സ്വദേശിവത്കരണവും തൊഴില്‍ നിയമ പരിഷകരണവും വഴി വിദേശികള്‍ക്കുള്ള തൊഴില്‍ സാധ്യത വളരെ കുറഞ്ഞിരുന്നു. 

Trending News