സൗദിയില്‍ ചാവേര്‍ സ്ഫോടനം; നാലു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Last Updated : Jul 5, 2016, 01:57 PM IST
സൗദിയില്‍ ചാവേര്‍ സ്ഫോടനം; നാലു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

റിയാദ് ∙ മുസ്‌ലിംകളുടെ രണ്ടാമത്തെ വലിയ പുണ്യസ്ഥലമായ മദീനയിൽ ചാവേർ ആക്രമണത്തിൽ നാലു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു.  തിങ്കളാഴ്ച പുലര്‍ച്ചെ ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് ആസ്ഥാനത്തിന് പരിസരത്തും മദീന മസ്ജിദുന്നബവിക്കു സമീപം പൊലീസ് എയ്ഡ്പോസ്റ്റിനടുത്തും ഖാത്തിഫില്‍ ഫറജ് അല്‍ഉംറാന്‍ പള്ളിക്ക് സമീപവുമാണ് സ്ഫോടനങ്ങളുണ്ടായത്.  

 ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് പ്രവാചക നഗരിയായ മദീനയിലും ഖാത്തിഫിലും സ്‌ഫോടന പരമ്പര അരങ്ങേറിയത്. മദീനയിൽ  പ്രവാചകപ്പള്ളിയുടെ സുരക്ഷാ ആസ്ഥാനത്തിനു സമീപം രണ്ടു ചാവേറുകളാണു പൊട്ടിത്തെറിച്ചത്.

മസ്ജിദ്ബനോക്ക് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഓഫീസിന് സമീപം കാര്‍ പാര്‍ക്കിങ്ങിലായിരുന്നു സ്‌ഫോടനം. ഖാത്തിഫിൽ ഷിയാ മസ്ജിദിനു മുൻപിൽ രണ്ട്  ഉഗ്രസ്ഫോടനങ്ങൾ  ഉണ്ടായതായി ദൃക്സാക്ഷികൾ അറിയിച്ചു. മസ്ജിദിനു സമീപം പാർക്ക് ചെയ്തിരുന്ന കാർ പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്കു മുൻപുണ്ടായ ആദ്യസ്ഫോടനത്തിൽ തകർന്നു. ഉടനെ തന്നെ അടുത്ത സ്ഫോടനവുമുണ്ടായി. സ്ഥലത്തു കണ്ട ശരീരഭാഗങ്ങൾ ചാവേറിന്റേതാണെന്നു  കരുതുന്നു.

ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് ആസ്ഥാനത്തിന് പരിസരത്തുണ്ടായ ആദ്യ ചാവേറാക്രമണത്തില്‍ രണ്ടു സുരക്ഷാഭടന്മാര്‍ക്ക് നിസ്സാര പരിക്കേറ്റു. മണിക്കൂറുകൾക്കകം മൂന്നു ബോംബ് സ്ഫോടനങ്ങൾ കൂടിയുണ്ടായതായും റിപ്പോർട്ടുണ്ട്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 

കോണ്‍സുലേറ്റിനടുത്ത സുലൈമാന്‍ ഫഖീഹ് ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ ഇന്നലെ പുലര്‍ച്ചെ 2.15നാണ് ചാവേര്‍ പൊട്ടിതെറിച്ചത്. കോൺസുലേറ്റിന് എതിർവശത്തെ ആശുപത്രിക്കു പുറത്ത് ഇന്നലെ പുലർച്ചെ 2.15നു കാർ പാർക്ക് ചെയ്ത ചാവേർ, സുരക്ഷാ ഉദ്യോഗസ്ഥർ സമീപമെത്തിയതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. 30 കാരനായ ബ്രിട്ടീഷ് പൗരനാണ് കോണ്‍സുലേറ്റിന് സമീപം ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിരുന്നു.

Trending News