Dubai: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുബായിൽ എത്തിച്ച് പെൺവാണിഭം; മൂന്ന് പ്രവാസികൾക്ക് ജയിൽ ശിക്ഷ

പെൺകുട്ടിയോട് ദുബൈയില്‍ ഒരു ഹോട്ടലിൽ ജോലി ചെയ്യാന്‍ താത്പര്യമുണ്ടോയെന്നും 2000 ദിര്‍ഹം ശമ്പളം നല്‍കാമെന്നും അറിയിച്ചതിനെ തുടർന്ന് പെണ്‍കുട്ടി സമ്മതിക്കുകയായിരുന്നു

Written by - Ajitha Kumari | Last Updated : Jan 21, 2023, 03:16 PM IST
  • ദുബൈയിൽ ഹോട്ടലിൽ ജോലി വാങ്ങിക്കൊടുക്കാമെന്നും പറഞ്ഞാണ് പെൺകുട്ടിയെ കൊണ്ടുവന്നത്
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വ്യാജരേഖയുണ്ടാക്കിയാണ് കൊണ്ടുവന്നത്
  • വിവരമറിഞ്ഞ ദുബൈ പോലീസ് മൂവരേയും അറസ്റ്റു ചെയ്തു
Dubai: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുബായിൽ എത്തിച്ച് പെൺവാണിഭം;  മൂന്ന് പ്രവാസികൾക്ക് ജയിൽ ശിക്ഷ

ദുബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചൂഷണം ചെയ്ത് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതിന് മൂന്ന് പ്രവാസികള്‍ക്ക് ദുബൈയില്‍ ജയില്‍ ശിക്ഷ. നേരത്തെ വിചാരണ കോടതി വിധിച്ച ശിക്ഷ അപ്പീല്‍ കോടതിയും ശരിവയ്ക്കുകയായിരുന്നു. സ്വന്തം നാട്ടില്‍ നിന്നും വ്യാജ രേഖയുണ്ടാക്കി പ്രായം തിരുത്തിയ ശേഷമാണ് പെണ്‍കുട്ടിയെ ഇവർ ദുബൈയില്‍ എത്തിച്ചത്. പോലീസിന്റെ പിടിയിലാവുന്നതിന് ഒരു മാസം മുമ്പാണ് പെണ്‍കുട്ടിയെ സംഘം യുഎഇയിലേക്ക് കൊണ്ടുവന്നത്. 

Also Read: സൗദിയിൽ വാഹനത്തിന്റെ മുൻ സീറ്റിൽ കൊച്ചുകുട്ടികളെ ഇരുത്തിയാൽ ഡ്രൈവർക്ക് പിഴ

ഇതിൽ ഒരാൾ നാട്ടില്‍ വെച്ച് പെൺകുട്ടിയോട് ദുബൈയില്‍ ഒരു ഹോട്ടലിൽ ജോലി ചെയ്യാന്‍ താത്പര്യമുണ്ടോയെന്നും 2000 ദിര്‍ഹം ശമ്പളം നല്‍കാമെന്നും അറിയിച്ചതിനെ തുടർന്ന് പെണ്‍കുട്ടി സമ്മതിക്കുകയായിരുന്നു. ആ സമയം പെൺകുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിട്ടില്ലായിരുന്നു.  അതുകൊണ്ട്  പെണ്‍കുട്ടിക്ക് വേണ്ടി വ്യാജ രേഖകള്‍ ചമച്ച് പാസ്‍പോര്‍ട്ട് സംഘടിപ്പിച്ച ശേഷമാണ് ഇവർ ദുബൈയിലേക്ക് കൊണ്ടുവന്നത്. ദുബൈയിലെത്തിയ പെൺകുട്ടിയെ സംഘത്തിലെ രണ്ടാമന്‍ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോകുകയും അവിടെ ഒരു മുറിയില്‍ പൂട്ടിയിടുകയുമായിരുന്നു.  മാത്രമല്ല പെൺകുട്ടിയുടെ പാസ്‍പോര്‍ട്ട് ഇയാള്‍ കൈക്കലാക്കുകയും ചെയ്തു. പെൺകുട്ടിയോട് ആ ഹോട്ടലില്‍ ഡാന്‍സറായി ജോലി ചെയ്യണമെന്നും കൂടാതെ പലര്‍ക്കും വഴങ്ങിക്കൊടുക്കണമെന്നും പറഞ്ഞ് ഇവർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും.  താത്പര്യമില്ലാതിരുന്നിട്ട് കൂടി പെണ്കുട്ടിയെകൊണ്ട് അത് ഒരു മാസത്തോളം നിര്‍ബന്ധിച്ച് ചെയ്യിക്കുകയും ചെയ്‍തു.

Also Read: Rahu Ketu Gochar 2023: രാഹു കേതു രാശിമാറ്റം; ഈ 3 രാശിക്കാർ സൂക്ഷിക്കണം! 

 

ഇതിനിടെ ഇതിനെ കുറിച്ച് വിവരം ലഭിച്ച ദുബൈ പോലീസ് വേഷം മാറി സംഘത്തെ സമീപിക്കുകയും. പെണ്‍കുട്ടി ജോലി ചെയ്യുന്ന ഹോട്ടലിലെത്തിയ ഇയാള്‍ സംഘത്തിലെ പ്രധാനിയോട് കുട്ടിയെ തനിക്ക് ഇഷ്ടപ്പെട്ടുവെന്ന് അറിയിച്ചു. തുടർന്ന് 3000 ദിര്‍ഹമാണ് ഇയാള്‍ ആവശ്യപ്പെട്ടത്. കൂടാതെ ഹോട്ടല്‍ മുറിയുടെ വാടകയായി 30 ദിര്‍ഹവും ഈടാക്കി. ശേഷം സംഘാംഗങ്ങൾ സമയം നിര്‍ദേശിച്ച് പോലീസുകാരനെ പറഞ്ഞയച്ചു. ഇതിനിടെ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി വാങ്ങിയ ദുബൈ പോലീസ് സംഘം  അവിടെയെത്തുകയും സംഘാംഗങ്ങളെ എല്ലാവരെയും അറസ്റ്റ് ചെയ്യുകയും ഉണ്ടായി.  സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനുമായി കച്ചവടം ഉറപ്പിച്ചയാളും പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടു വന്ന ഡ്രൈവറും, പൂട്ടിയിട്ടിരുന്ന മറ്റൊരാളുമാണ് പിടിയിലായത്. വിചാരണയ്ക്കിടെ മൂവരും കുറ്റം സമ്മതിക്കുകയും ഇവർക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം യുഎഇയില്‍ നിന്നും നാടുകടത്താനും കോടതി ഉത്തരവിടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News