Dubai News: ദുബൈയിൽ ഷോപ്പിംഗ് സെന്റർ തകർന്നു വീണു; രണ്ടു പേർക്ക് പരിക്ക്

Dubai: സംഭവത്തെ തുടർന്ന് അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയും ആളുകളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തിരുന്നു

Written by - Ajitha Kumari | Last Updated : Dec 17, 2023, 08:49 PM IST
  • നഗരത്തിലെ പ്രധാന ഷോപ്പിങ്​ സെന്‍ററിന്‍റെ ഒരു ഭാഗം തകർന്നു വീണ്​ രണ്ടു പേർക്ക് പരിക്ക്
  • അൽ മുല്ല പ്ലാസയുടെ ഒരു ഭാഗമാണ് ശനിയാഴ്ച രാത്രി തകർന്നുവീണത്
  • പരിക്കുകളൊന്നും ഗുരുതരമല്ല
Dubai News: ദുബൈയിൽ ഷോപ്പിംഗ് സെന്റർ തകർന്നു വീണു; രണ്ടു പേർക്ക് പരിക്ക്

ദുബൈ: നഗരത്തിലെ പ്രധാന ഷോപ്പിങ്​ സെന്‍ററിന്‍റെ ഒരു ഭാഗം തകർന്നു വീണ്​ രണ്ടു പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്.  അൽ മുല്ല പ്ലാസയുടെ ഒരു ഭാഗമാണ് ശനിയാഴ്ച രാത്രി തകർന്നുവീണത്.  പരിക്കുകളൊന്നും ഗുരുതരമല്ലെന്ന് ദുബൈ വാർത്താകുറിപ്പിൽ അറിയിച്ചു.  

Also Read: അടുത്ത വർഷത്തെ ഹജ്ജിന് ഇന്ത്യയിൽ നിന്നുള്ള 1,75,025 തീർത്ഥാടകർക്ക് അനുമതി

ഭാരമേറിയ വസ്തുക്കൾ ശരിയാംവിധം സൂക്ഷിക്കാത്തതാണ്​ അപകടത്തിന്​ കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്.  സംഭവത്തെ തുടർന്ന് അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയും ആളുകളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  ഇവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.  സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചു

കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചതായി അമീരി കോടതി അറിയിച്ചു. 86 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ശൈഖ് നവാഫ് ചികിത്സിയിലായിരുന്നു. കുവൈത്തിന്റെ 16-ാമത് അമീറായിരുന്നു ശൈഖ് നവാഫ്. 2020ലാണ് ശൈഖ് നവാഫ്, ശൈഖ് സബാഹ് അൽ അഹ്മദ് അൽ സഭയുടെ മരണത്തിന് ശേഷം കുവൈത്തിന്റെ അമീറായി ചുമതലയേൽക്കുന്നത്.

Also Read: ചൊവ്വ-ശുക്ര സംയോഗം: ഈ രാശിക്കാർക്ക് ലഭിക്കും അവിചാരിത ധനയോഗം!

നവംബറിലാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ശൈഖ് നവാഫിനെ ആശുപത്രിയിൽ പ്രവേശിക്കുന്നത്. മറ്റ് വിശദീകരണങ്ങളൊന്നും നൽകിയില്ലെങ്കിലും ശൈഖ് നവാഫിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുയെന്ന് പിന്നീട് കെയുഎൻഎ വാർത്ത ഏജൻസി അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News