യുഎഇ: Mask Restrictions: പൊതുസ്ഥലങ്ങളില്‍ മാസ്ക് ഉപയോഗം ഒഴിവാക്കാനുള്ള തീരുമാനമെടുത്ത് യുഎഇ. അടുത്ത മാസം അതായത് മാര്‍ച്ച് ഒന്നുമുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും. മാത്രമല്ല കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുള്ള ക്വാറന്റൈന് ചട്ടങ്ങളിലടക്കം വലിയ മാറ്റങ്ങളാണ് യുഎഇ ഇന്നലെ പ്രഖ്യാപിച്ചത്.
പൊതുവിടങ്ങളില്‍ മാസ്ക് ഒഴിവാക്കാമെങ്കിലും പക്ഷെ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് നിയന്ത്രണം തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ കോവിഡ് ബാധിതരുടെ ഐസൊലേഷന്‍ രീതിക്ക് വ്യത്യാസമില്ലയെങ്കിലും ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ക്വാറന്റൈന് നിര്‍ബന്ധമില്ല. പക്ഷെ ഇവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് പിസിആര്‍ പരിശോധനയ്ക്ക് വിധേയമായിരിക്കണം.
Also Read: പ്രവാസികൾക്ക് ആശ്വാസ വാർത്ത; ദുബായ്, ഷാർജ യാത്രകൾക്ക് ഇനി റാപിഡ് PCR ടെസ്റ്റ് വേണ്ട
നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കാന്‍ കാരണം കോവിഡ് കേസുകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന കുറവാണ്. ഇതിന്റെ അടിസ്ഥാനത്തില്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് യുഎഇ. മാത്രമല്ല പ്രാദേശിക തലത്തില്‍ ഓരോ ഇമറൈറ്റുകള്‍ക്കും ക്വാറന്റൈന് സമയം നിശ്ചയിക്കാനും അധികാരം നല്‍കിയിട്ടുണ്ട്.
Also Read: Viral Video: മംഗൂസിനെ പിന്തുടർന്ന് പെരുമ്പാമ്പ്.., ശേഷം പൊരിഞ്ഞ പോരാട്ടം, ഒടുവിൽ..!!
ഇത് കൂടാതെ പള്ളികളില്‍ ആളുകള്‍ തമ്മിലുള്ള ഒരുമീറ്റര്‍ നിയന്ത്രണം തുടരുമെന്നും വാക്സിനെടുക്കാത്ത യാത്രക്കാര്‍ക്ക് 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവായ ക്യു ആര്‍കോഡ് സഹിതമുള്ള പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് കൈവശം കരുതണമെന്നും വിനോദ സഞ്ചാര മേഖലയിലെ സാമൂഹ്യ അകലം പാലിക്കല്‍ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം കുത്തനെ കുറയുന്നുണ്ട്. പുതിയ രോഗികളുടെയും ഗുരുതരനിലയിലുള്ളവരുടെയും എണ്ണത്തില്‍ വന്‍ കുറവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.