Dubai: സ്വകാര്യമേഖലകളിലും സ്വദേശിവത്കരണം നടപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ച് UAE.
സുപ്രധാനവും തന്ത്രപ്രധാനവുമായ തൊഴില്‍ മേഖലകളില്‍ സ്വദേശികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക എന്നതാണ് സ്വദേശിവത്കരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. സ്വദേശിവത്കരണം നടപ്പാക്കുന്നതിനായി എമിരേറ്റ്സ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റ് കൗണ്‍സില്‍ എന്ന സര്‍ക്കാര്‍ വകുപ്പിനും രൂപം നല്‍കിയിരിയ്ക്കുകയാണ്.
സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ സ്വകാര്യമേഖലയിലും കണ്ടെത്തുക എന്നതാണ് ഈ കൗണ്‍സില്‍ ലക്ഷ്യമിടുന്നത്. UAE വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ കൗണ്‍സില്‍ രൂപീകരിക്കാന്‍ ഉത്തരവിട്ടത്. ഈ കൗണ്‍സിലില്‍ പൊതു-സ്വകാര്യ മേഖലകളിലെ പ്രതിനിധികള്‍ അംഗങ്ങളായിരിയ്ക്കും.
സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നത് കൂടാതെ, വികസന പ്രക്രിയയുടെ വേഗം വര്‍ധിപ്പിക്കുക, എമിരേറ്റ്സ് മാനവവിഭവശേഷി വികസന സംവിധാനം നവീകരിക്കുക, സുപ്രധാനവും തന്ത്രപ്രധാനവുമായ മേഖലകളില്‍ എമിരേറ്റ്സ് പങ്കാളിത്തം ഉയര്‍ത്തുക എന്നിവയാണ് ലക്ഷ്യങ്ങള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...