UAE: എണ്ണയിതര വ്യാപാരത്തിലും വരുമാനത്തിലും വൻ കുതിപ്പ് നടത്തി യുഎഇ

UAE News: 2030 ഓടു കൂടി നാല് ട്രില്യണിലെത്തിക്കുക എന്ന ലക്ഷ്യമിട്ട് മുന്നേറുമ്പോഴാണ്1.24 ട്രില്യൺ ദിർഹത്തിലെത്തിയ ഈ നേട്ടം രാജ്യത്തിന് കൈവരിക്കാൻ കഴിഞ്ഞത്

Written by - Zee Malayalam News Desk | Last Updated : Aug 31, 2023, 02:39 PM IST
  • എണ്ണയിതര വ്യാപാരത്തിലും വരുമാനത്തിലും വൻ കുതിപ്പുമായി യുഎഇ രംഗത്ത്
  • രാജ്യത്തിന്റെ എണ്ണയിതര കയറ്റുമതി 5 വർഷത്തെ മികച്ച നേട്ടത്തിലെത്തി
UAE: എണ്ണയിതര വ്യാപാരത്തിലും വരുമാനത്തിലും വൻ കുതിപ്പ് നടത്തി  യുഎഇ

ദുബൈ: എണ്ണയിതര വ്യാപാരത്തിലും വരുമാനത്തിലും വൻ കുതിപ്പുമായി യുഎഇ രംഗത്ത്.  ഈ വർഷത്തിലെ ആദ്യ പകുതിയിൽ എണ്ണ ഇതര വിദേശ വ്യാപാരം 1.24 ട്രില്യൺ ദിർഹത്തിലെത്തിയതായാണ് റിപ്പോർട്ട്.   ഇത് മുൻ വർഷത്തെ അപേക്ഷിച്ച്  14.4 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ എണ്ണയിതര കയറ്റുമതി 5 വർഷത്തെ മികച്ച നേട്ടത്തിലെത്തിയതായി അധികൃതർ അറിയിച്ചു.

Also Read: സൗദിയില്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ ബംഗ്ലാദേശിയുടെ വധശിക്ഷ നടപ്പിലാക്കി

2030 ഓടു കൂടി നാല് ട്രില്യണിലെത്തിക്കുക എന്ന ലക്ഷ്യമിട്ട് മുന്നേറുമ്പോഴാണ്1.24 ട്രില്യൺ ദിർഹത്തിലെത്തിയ ഈ നേട്ടം രാജ്യത്തിന് കൈവരിക്കാൻ കഴിഞ്ഞത്.  രാജ്യത്തിന് ശ്രദ്ധേയമായ സാമ്പത്തിക നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായി വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.  കണക്കുകൾ സാമ്പത്തിക മന്ത്രാലയമാണ് പുറത്തുവിട്ടത്. യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ, നേതൃത്വത്തില്‍ തുടക്കമിട്ട സന്തുലിത വ്യാപാര നയത്തിലെ വിജയമാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാന എണ്ണയിതര കയറ്റുമതയിൽ വരുന്നത് സ്വർണ്ണം, അലുമിനിയം, ചെമ്പ് തുടങ്ങിയവയാണ്.  ചൈനയാണ് യുഎഇയുടെ പ്രധാന വ്യാപാര പങ്കാളി.

Also Read: Abhaya Hiranmayi: അഭയ ഹിരൺമയി വീണ്ടും പ്രണയത്തിലോ..? പുതിയ ചിത്രം വൈറലാകുന്നു!

ചൈന ഇന്ത്യ, അമേരിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ തൊട്ടുപിന്നിലാക്കിയാണ് സ്ഥാനം നിലനിർത്തിയത്. ബ്രിക്സ് അംഗത്വം കൂടിയായതോടെ യുഎഇയ്ക്ക് മുന്നിൽ കൂടുതൽ വ്യാപാര സാധ്യതകളുണ്ടെന്നാണ് റിപ്പോർട്ട്. ലോകത്ത് എണ്ണ ഉപഭോഗത്തിൽ വരാവുന്ന മാറ്റങ്ങൾ കൂടി മുൻകൂട്ടി കണ്ടാണ് യുഎഇ നയങ്ങൾ രൂപീകരിച്ചതെന്നതും ശ്രദ്ധേയം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News