ലോകത്തിലെ ശക്തമായ പാസ്പോർട്ടുകളിലൊന്നായി യുഎഇ പാസ്പോർട്ട്

ആദ്യ 20 സ്ഥാനങ്ങളിൽ എത്തിയ ഏക അറബ് രാജ്യമാണ് യു എ ഇ. ഒരു ദശകത്തിനിടെ 46 സ്ഥാനങ്ങൾ പിന്നിട്ടാണ് യു എ ഇ വലിയ നേട്ടം കൈ വരിച്ചത്.2012 ൽ യു എ ഇ ഇൻഡക്സിൽ 64 ാം സ്ഥാനത്ത് ആയിരുന്നു. ഇൻഡക്സിൽ റാങ്കിങ്ങിൽ ഏറ്റവും വലിയ കുതിച്ച് ചാട്ടം നടത്തിയ ഒരേ ഒരു രാഷ്ട്രവും യു എ ഇ ആണ്. പാൻഡെമിക് വിന്നർ എന്നാണ് ഹെൻലി പാസ്പോർട്ട്  ഇൻഡക്സ് യു എ ഇ യെ വിശേഷിപ്പിച്ചിരിക്കുന്നത്.

Written by - Anuja Prasad | Edited by - Priyan RS | Last Updated : Jul 20, 2022, 09:32 PM IST
  • ലണ്ടൻ ആസ്ഥാനമായുള്ള ഹെൻലി പാസ്പോർട്ട് ഇന്ഡക്സിൽ ആണ് യു എ ഇ പാസ്പോർട്ട് പതിനഞ്ചാമത് എത്തിയത്.
  • പാൻഡെമിക് വിന്നർ എന്നാണ് ഹെൻലി പാസ്പോർട്ട് ഇൻഡക്സ് യു എ ഇ യെ വിശേഷിപ്പിച്ചിരിക്കുന്നത്.
  • യു എ ഇ പാസ്പോർട്ട് ഉള്ള ആളുകൾക്ക് വിസ ഇല്ലാതെയും ഓൺ അറൈവൽ വിസയിലും 176 രാജ്യങ്ങളിൽ സഞ്ചരിക്കാം.
ലോകത്തിലെ ശക്തമായ പാസ്പോർട്ടുകളിലൊന്നായി യുഎഇ പാസ്പോർട്ട്

ദുബായ്: ലോകത്തിലെ ഏറ്റവും പ്രബലമായ പാസ്സ്പോർട്ടുകളുടെ പട്ടികയിൽ ഇടം പിടിച്ച് യു എ ഇ പാസ്പോർട്ട്. ലോകത്തിലെ ശക്തമായ പാസ്സ്പോർട്ടുകളിൽ പതിനഞ്ചാമത് ആണ് യു എ ഇ പാസ്സ്പോർട്ടിന്റെ സ്ഥാനം. ലണ്ടൻ ആസ്ഥാനമായുള്ള ഹെൻലി പാസ്പോർട്ട്  ഇന്ഡക്സിൽ ആണ് യു എ ഇ പാസ്പോർട്ട് പതിനഞ്ചാമത് എത്തിയത്. 

ആദ്യ 20 സ്ഥാനങ്ങളിൽ എത്തിയ ഏക അറബ് രാജ്യമാണ് യു എ ഇ. ഒരു ദശകത്തിനിടെ 46 സ്ഥാനങ്ങൾ പിന്നിട്ടാണ് യു എ ഇ വലിയ നേട്ടം കൈ വരിച്ചത്.2012 ൽ യു എ ഇ ഇൻഡക്സിൽ 64 ാം സ്ഥാനത്ത് ആയിരുന്നു. ഇൻഡക്സിൽ റാങ്കിങ്ങിൽ ഏറ്റവും വലിയ കുതിച്ച് ചാട്ടം നടത്തിയ ഒരേ ഒരു രാഷ്ട്രവും യു എ ഇ ആണ്. പാൻഡെമിക് വിന്നർ എന്നാണ് ഹെൻലി പാസ്പോർട്ട്  ഇൻഡക്സ് യു എ ഇ യെ വിശേഷിപ്പിച്ചിരിക്കുന്നത്.

Read Also: സിബിഎസ്ഇ 12 ാം ക്ലാസ് പരീക്ഷാ ഫലം വൈകുന്നു; ആശങ്കയിൽ യുഎഇയിലെ ഇന്ത്യൻ വിദ്യാർഥികൾ

ഇതുവരെ  ഹെൻലി പാസ്പോർട്ടിൽ യു എ ഇക്കു ലഭിച്ച ഏറ്റവും ഉയർന്ന സ്ഥാനമാണിത്. ജപ്പാനാണ് പട്ടികയിൽ ഒന്നാമത് എത്തിയിരിക്കുന്നത്. തുടർച്ചയായ അഞ്ചാം വർഷമാണ്  ജപ്പാൻ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. സിംഗപ്പൂർ രണ്ടാമതും സൗത്ത് കൊറിയ മൂന്നാം സ്ഥാനത്തും എത്തി.

യു എ ഇ പാസ്പോർട്ട് ഉള്ള ആളുകൾക്ക് വിസ ഇല്ലാതെയും ഓൺ അറൈവൽ വിസയിലും 176 രാജ്യങ്ങളിൽ സഞ്ചരിക്കാം. ഒന്നാം സ്ഥാനത്ത് ഉള്ള ജപ്പാൻ വിസ ഉപയോഗിച്ച് 193 രാജ്യങ്ങളിലും പട്ടികയിൽ രണ്ടും, മൂന്നും സ്ഥാനത്ത് ഉള്ള മലേഷ്യയുടെയും സൗത്ത് കൊറിയയുടേയും വിസകൾ ഉപയോഗിച്ച 192 രാജ്യങ്ങളിലേക്കും പ്രവേശനം ലഭിക്കും. 

Read Also: ജനങ്ങളുടെ ശാക്തീകരണത്തിന് പ്രഥമ പരിഗണന: യുഎഇ പ്രസിഡന്റ്

ലോകം മുഴുവൻ കോവിഡിന്റെ പ്രതിസന്ധികളിൽ വലഞ്ഞപ്പോഴും ശക്തമായി കോവിഡിനെ അതിജീവിച്ചതാണ് യു എ ഇക്ക് പതിനഞ്ചാം സ്ഥാനം ലഭിക്കുവാനുള്ള കാരണം. ഇൻഡക്സിൽ  ഇന്ത്യ 87ാം സ്ഥാനത്താണ് ഉള്ളത്. 57 രാജ്യങ്ങളിൽ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച വിസ ഇല്ലാതെ സഞ്ചരിക്കുവാൻ സാധിക്കും.

119 രാജ്യങ്ങളിൽ പ്രവേശനം നൽകുന്ന റഷ്യൻ പാസ്പോർട്ട് 50 ാം സ്ഥാനത്തും 80 രാജ്യങ്ങളിൽ പ്രവേശനം നൽകുന്ന ചൈനയുടെ പാസ്പോർട്ട് 69 ാംസ്ഥാനത്തുമാണ് ഉള്ളത്. ഏറ്റവും മോശം വിസ ഉള്ള രാജ്യം അഫ്ഗാനിസ്ഥാനാണ്. നോർത്ത് കൊറിയ, നേപ്പാൾ, സൊമാലിയ, പാക്കിസ്ഥാൻ, യെമൻ തുടങ്ങിയവാണ് മോശം പാസ്പോർട്ടുള്ള മറ്റു രാജ്യങ്ങൾ. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News