സൗദി അറേബ്യയില്‍ അജ്ഞാതരുടെ വെടിയേറ്റു മലയാളി മരിച്ചു

സൗദി അറേബ്യയില്‍ അജ്ഞാതരുടെ വെടിയേറ്റു ആലംകോട് ചെഞ്ചേരിക്കോണം മാജിദ മന്‍സിലില്‍ നസീര്‍ (40) കൊല്ലപ്പെട്ടു. റിയാദില്‍ നിന്നു 300 കിലോമീറ്റര്‍ അകലെ ലൈല അഫ്‌ലാജിലെ തന്‍റെ ഭക്ഷണശാലയില്‍ വെച്ച് രാത്രി സൗദി സമയം 12.30യ്ക്ക് നസീറിന് വെടിയേറ്റതെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.

Last Updated : Jul 16, 2016, 06:22 PM IST
സൗദി അറേബ്യയില്‍ അജ്ഞാതരുടെ വെടിയേറ്റു മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ അജ്ഞാതരുടെ വെടിയേറ്റു ആലംകോട് ചെഞ്ചേരിക്കോണം മാജിദ മന്‍സിലില്‍ നസീര്‍ (40) കൊല്ലപ്പെട്ടു. റിയാദില്‍ നിന്നു 300 കിലോമീറ്റര്‍ അകലെ ലൈല അഫ്‌ലാജിലെ തന്‍റെ ഭക്ഷണശാലയില്‍ വെച്ച് രാത്രി സൗദി സമയം 12.30യ്ക്ക് നസീറിന് വെടിയേറ്റതെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.

ഭക്ഷണശേഷം ബില്‍ തുകയെ ചൊല്ലി  സൗദി സ്വദേശികളുമായി തര്‍ക്കമുണ്ടായെന്നും വീട്ടിലേക്കു മടങ്ങിയ സംഘം പിന്നീട് തോക്കുമായി തിരിച്ചെത്തിയ ശേഹ്സ്മ നസീറിനുനേരെ വെടി വെയ്ക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുള്ള വിവരം. 

നസീറിന്‍റെ നാട്ടുകാരായ നാലു മലയാളികള്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്. ഇവരെ ഭീഷണിപ്പെടുത്തി ഓടിച്ചശേഷമായിരുന്നു ആക്രമണം. സൗദി പൊലീസ് നടപടി സ്വീകരിച്ചെന്നും ജീവനക്കാരെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയയെന്നും ബന്ധുക്കള്‍ പറയുന്നു.

Trending News