UAE: വാഹനങ്ങളിൽ കുഞ്ഞുങ്ങളെ അടച്ചിട്ട് പോകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടിയുമായി യുഎഇ

UAE: വാഹനത്തില്‍ തനിച്ചാക്കി അവരുടെ ജീവന്‍തന്നെ അപകടത്തിലാക്കുന്ന രക്ഷിതാക്കള്‍ വിചാരണ നേരിടണമെന്ന് സമീപകാല സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അബുദാബി പോലീസ് ട്രാഫിക് ആന്റ് പെട്രാള്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹമദ് അല്‍ ഇസായി പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Sep 2, 2022, 09:12 AM IST
  • വാഹനങ്ങളിൽ കുഞ്ഞുങ്ങളെ അടച്ചിട്ട് പോകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടി
  • തടവും പതിനായിരം ദിര്‍ഹം വരെ പിഴയുമാണ് യുഎഇ ഏർപ്പെടുത്തുന്നത്
UAE: വാഹനങ്ങളിൽ കുഞ്ഞുങ്ങളെ അടച്ചിട്ട് പോകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടിയുമായി യുഎഇ

അബുദാബി: കുഞ്ഞുങ്ങളെ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ അടച്ചിട്ട് പോകുന്ന രക്ഷിതാക്കള്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎഇ രംഗത്ത്. ഇങ്ങനെ വാഹനത്തില്‍ കുഞ്ഞുങ്ങളെ അടച്ചിട്ട് പോകുന്നവര്‍ക്ക് തടവും പതിനായിരം ദിര്‍ഹം വരെ പിഴയുമാണ് യുഎഇ ഏർപ്പെടുത്തുന്നത്.  ഇത്തരം സംഭവങ്ങള്‍ സ്ഥിരമായതോടെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ യുഎഇ തീരുമാനിക്കുകയായിരുന്നു.  ചില സമയത്ത് ഇത്തരം കേസുകൾ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന പ്രവൃത്തിയായി കണ്ടുവരുന്നു.  അതുകൊണ്ടുതന്നെ ഇത്തരം കേസുകളിൽ തടവും 10,000 ദിര്‍ഹം വരെ പിഴയും ഈടാക്കാവുന്ന കുറ്റമായി കണക്കാക്കുമെന്ന് ലീഗല്‍ കണ്‍സള്‍ട്ടന്റ് ഗലധാരി അസോസിയേറ്റിലെ മുതിര്‍ന്ന അഭിഭാഷകന്‍ യൂസഫ് ഖലാഫ് ചൂണ്ടിക്കാണിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Also Read: പൂക്കളങ്ങളാൽ സമൃദ്ധമായി പ്രവാസലോകവും; ദൃശ്യവിരുന്നൊരുക്കി ബഹറിനിൽ അത്തപ്പൂക്കള മത്സരം

കുഞ്ഞുങ്ങളെ അശ്രദ്ധമായി വാഹനത്തില്‍ ഉപേക്ഷിക്കുന്നത് വാദീമാ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 36 പ്രകാരം തടവും 5,000 ദിര്‍ഹം വരെ പിഴയും ഈടാക്കാവുന്ന കുറ്റമാണെന്ന് ഗലധാരി അസോസിയേറ്റിലെ അഭിഭാഷകനായ അബ്ദുള്‍ അല്‍മജീദ് അല്‍ സ്വേദി പറഞ്ഞു. കുഞ്ഞുങ്ങളെ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ തനിച്ചാക്കി അവരുടെ ജീവന്‍തന്നെ അപകടത്തിലാക്കുന്ന രക്ഷിതാക്കള്‍ വിചാരണ നേരിടണമെന്ന് സമീപകാല സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അബുദാബി പോലീസ് ട്രാഫിക് ആന്റ് പെട്രാള്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹമദ് അല്‍ ഇസായി പറഞ്ഞു. മാത്രമല്ല പാര്‍ക്ക് ചെയ്ത വാഹനത്തില്‍ കുടുങ്ങിയ മുപ്പത്തിയാറോളം കുഞ്ഞുങ്ങളെയാണ് ഈ വര്‍ഷം രക്ഷിച്ചെടുത്തതെന്നും ദുബായ് പോലീസ് വ്യക്തമാക്കി.

ജോലി തട്ടിപ്പ്; തായ്ലൻഡിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയത് മ്യാൻമറിലേക്ക്, ഇരയായവരിൽ 20 മലയാളികളും

തായ്ലാൻഡിൽ ഡാറ്റ എൻട്രി ജോലിക്കായി എത്തിയവർ തട്ടിപ്പിനിരയായതായി റിപ്പോർട്ട്. 80ഓളം ഇന്ത്യക്കാർ തട്ടിപ്പിനിരയായതായാണ് വിവരം. ഇതിൽ 20 മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്. വർക്കല ചെറുന്നിയൂർ സ്വദേശി നിതീഷ്, വിഴിഞ്ഞം സ്വദേശി ജുനൈദ്, ആലപ്പുഴ സ്വദേശി ബിനോയ് എന്നിവർ തട്ടിപ്പിന് ഇരയായതായി സ്വയം വ്യക്തമാക്കി കൊണ്ട് വീഡിയോ പങ്കുവെച്ചിരുന്നു. തങ്ങളെ രക്ഷിക്കണം എന്ന് അപേക്ഷിച്ച് കൊണ്ടാണ് ഇവർ വീഡിയോ എടുത്തത്. ബാങ്കോക്ക് സുവർണഭൂമി എയർപോർട്ടിൽ എത്തിയ ഇവരുടെ വിസ സ്റ്റാമ്പ് ചെയ്ത ശേഷം കമ്പനി അധികൃതർ എന്ന് അവകാശപ്പെട്ട ചിലർ ഇവരെ കൂട്ടികൊണ്ട് പോവുകയായിരുന്നു. തുടർന്ന് ഇവരെ എത്തിച്ചത് മ്യാൻമറിൽ ആണ്.  

ഡാറ്റ എൻട്രി ജോലിക്കായി ആണ് ഇവർ എത്തിയതെങ്കിലും ഡാറ്റ ചോർത്തിക്കൊണ്ട് പണം തട്ടുന്ന ജോലി ആണ് തങ്ങൾ ചെയ്യുന്നതെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ആണ് ചെയ്യിക്കുന്നതെന്നും ഇവർ പറയുന്നു. ദിവസം 15 മണിക്കൂർ ആണ് ഇവരെകൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത്. കൂടാതെ ജോലിയിൽ കുറ്റങ്ങൾ കണ്ടെത്തിയാൽ പിഴയും തവള ചാട്ടം പോലുള്ള ശിക്ഷകളും ആണ് നൽകുന്നതെന്നും ആയുധ ധാരികളായ ചൈനീസുകാർ കാവൽ നിൽക്കുന്ന ക്യാമ്പിൽ കൃത്യമായ ആഹാരമോ മറ്റ് സൗകര്യങ്ങളോ സ്വാതന്ത്രമോ ഇല്ലാതെ കുടുങ്ങി കിടക്കുകയാണ് എന്നാണ് ഇവർ പറയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News