Actor Chiranjeevi: വയനാടിനായി ഒരു കോടി; മുഖ്യമന്ത്രിക്ക് കൈമാറി നടൻ ചിരഞ്ജീവി

വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി തെലുങ്ക് താരം ചിരഞ്ജീവി. നേരിട്ടെത്തി തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുകയായിരുന്നു താരം.

 

1 /5

വയനാട് ദുരന്തം ഹൃദയഭേദഗമെന്ന് ചിരഞ്ജീവി മാധ്യമങ്ങളോട് പ്രതികരിച്ചു.  

2 /5

ഈ സമയം വയനാടിനൊപ്പം നിൽക്കണമെന്നും എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.  

3 /5

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും താരം വ്യക്തമാക്കി.  

4 /5

വയനാട്ടിലെ തിരച്ചിൽ സംഘത്തിനും സേനയ്ക്കും നടൻ അഭിനന്ദനങ്ങളും അറിയിച്ചു.  

5 /5

ഇത് രാജ്യ ദുരന്തമാണെന്ന് ചിരഞ്ജീവി കൂട്ടിച്ചേർത്തു.  

You May Like

Sponsored by Taboola