Grace Antony: വൈറ്റ് സ്യൂട്ടിൽ കിടിലം ലുക്കിൽ ഗ്രേസ് ആന്റണി, ചിത്രങ്ങൾ വൈറൽ

ഒമർ ലുലു സംവിധാനം ചെയ്ത ‘ഹാപ്പി വെഡിങ്’ എന്ന സിനിമയിലൂടെ നിരവധി താരങ്ങളാണ് മലയാളികളുടെ മനസ്സിൽ ഇടംനേടിയത്. കോളേജ് പ്രണയവും തേപ്പും അതിന് ശേഷമുള്ള പെണ്ണുകാണലും എല്ലാം കൂടി കലർന്ന കിടിലം കോമഡി എന്റർടൈനർ ആയിരുന്നു ഹാപ്പി വെഡിങ്. 

ഒമർ ലുലു സംവിധാനം ചെയ്ത ‘ഹാപ്പി വെഡിങ്’ എന്ന സിനിമയിലൂടെ നിരവധി താരങ്ങളാണ് മലയാളികളുടെ മനസ്സിൽ ഇടംനേടിയത്. കോളേജ് പ്രണയവും തേപ്പും അതിന് ശേഷമുള്ള പെണ്ണുകാണലും എല്ലാം കൂടി കലർന്ന കിടിലം കോമഡി എന്റർടൈനർ ആയിരുന്നു ഹാപ്പി വെഡിങ്. 

1 /6

സിജു വിൽസണും ദൃശ്യ രഘുനാഥും ആയിരുന്നു സിനിമയിൽ പ്രധാന റോളുകളിൽ അഭിനയിച്ചിട്ടുണ്ടായിരുന്നത്.  ഇവരെ കൂടാതെ വേറെയും ഒരുപിടി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. 

2 /6

ഹാപ്പി വെഡിങ്ങിൽ കോമഡി കാണിച്ച് ചിരിപ്പിച്ച നടിമാരുണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു ഗ്രേസ് ആന്റണി. ടീന എന്ന പെൺകുട്ടിയായുള്ള ഗ്രേസിന്റെ പ്രകടനം പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചിരുന്നു.   

3 /6

ശേഷം ഗ്രേസിന് നിരവധി സിനിമകളിൽ നിന്ന് അവസരം ലഭിക്കുകയും നായികയായി തിളങ്ങുകയും ചെയ്തിരുന്നു. മാച്ച് ബോക്സ്, ജോർജേട്ടൻസ് പൂരം, കുമ്പളങ്ങി നൈറ്റ്.സ്, തമാശ, സാജൻ ബേക്കറി, കനകം കാമിനി കലഹം, പത്രോസിന്റെ പടപ്പുകൾ തുടങ്ങിയ സിനിമകളിൽ ഗ്രേസ് അഭിനയിച്ചിട്ടുണ്ട്. 

4 /6

കുമ്പളങ്ങി നൈറ്റ്സിലെ സിമി എന്ന കഥാപാത്രമൊക്കെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ്. സാറ്റർഡേ നൈറ്റ്, അപ്പൻ, റോഷാക്ക്, ചട്ടമ്പി, സിംപ്ലി സൗമ്യ എന്നിവയാണ് ഗ്രേസിന്റെ ഇനി പുറത്തിറങ്ങാനുള്ള സിനിമകൾ.

5 /6

ഗ്രേസ് മലയാള സിനിമകളുടെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുകയാണ്. ഗ്രേസ് വൈറ്റ് സ്യുട്ടിൽ ചെയ്ത ഒരു ഗംഭീര ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.   

6 /6

സ്റ്റൈലിഷ് മേക്കോവറിലുള്ള ഈ ഷൂട്ട് എടുത്തിരിക്കുന്നത് അബി പി.കെയാണ്. ജോയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഗോഡ് ഡിസൈൻസിന്റെ ഔട്ട് ഫിറ്റാണ് ഗ്രേസ് ധരിച്ചിരിക്കുന്നത്. പ്രിയങ്ക പ്രഭാകറാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.

You May Like

Sponsored by Taboola