ഡെങ്കിപ്പനി പ്ലേറ്റ്ലറ്റ് കൌണ്ട് കുറയ്ക്കുന്നതിന് കാരണമാകും. പ്ലേറ്റ്ലറ്റ് കൌണ്ട് വർധിപ്പിക്കാനും രക്തത്തിലെ ഓക്സിജൻറെ അളവ് വർധിപ്പിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
1/6ഡെങ്കിപ്പനി കൊതുകുകൾ പരത്തുന്ന അണുബാധയാണ്. ഇത് കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കിൽ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. ഡെങ്കിപ്പനി ബാധിതർ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
2/6ചീര, കെയ്ൽ, ലെറ്റ്യൂസ് തുടങ്ങിയ പച്ച ഇലക്കറികൾ ഭക്ഷണത്തിൻറെ ഭാഗമാക്കണം. ഇത് രക്തത്തിലെ ഓക്സിജൻറെ അളവ് വർധിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
3/6വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് രക്തത്തിലെ ഓക്സിജൻറെ അളവ് വർധിപ്പിക്കാനും ഇരുമ്പ് ആഗിരണം വർധിപ്പിക്കാനും സഹായിക്കും. ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ ഫലങ്ങൾ ഗുണം ചെയ്യും.
4/6ബദാം, സൂര്യകാന്തി വിത്തുകൾ, ഫ്ലാക്സ് സീഡുകൾ എന്നിവ ഒമേഗ 3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ്. ഇത് ലഘുഭക്ഷണമായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
5/6ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് ശരീരത്തിലെ ഓക്സിജൻറെ ആഗിരണം വർധിപ്പിക്കാൻ സഹായിക്കും. പോഷകങ്ങളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്.
6/6മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിരിക്കുന്നു. ഇത് ആൻറി ഇൻഫ്ലമേറ്ററി ഏജൻറായി പ്രവർത്തിക്കുന്നു. ഇത് വിവിധ അണുബാധകളെ ചെറുക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)