Super Zindagi: ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രം; 'സൂപ്പർ സിന്ദഗി' പൂജ നടന്നു

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂപ്പർ സിന്ദ​ഗി. ചിത്രത്തിന്റെ പൂജ കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്നു. 

 

1 /3

വിന്റേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ലാൽ ജോസ് എന്ന ചിത്രത്തിന് ശേഷം 666 പ്രൊഡക്ഷൻസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.   

2 /3

ധ്യാൻ ശ്രീനിവാസന് പുറമെ പാർവതി നായർ, മുകേഷ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, വിനോദ് സാഗർ, ശ്രീവിദ്യ മുല്ലശ്ശേരി, ഡയാന ഹമീദ്, മാസ്റ്റർ മഹേന്ദ്രൻ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.   

3 /3

തിരക്കഥ - പ്രജിത് രാജ്, വിന്റേഷ് , ക്യാമറ - ഉണ്ണികൃഷ്ണൻ പി എം, ക്രിയേറ്റിവ് പ്രൊഡ്യുസർ - സംഗീത് ജോയ്, മ്യുസിക് - സൂരജ് എസ് കുറുപ്പ്, സംഭാഷണം - അഭിലാഷ് ശ്രീധരൻ, എഡിറ്റർ - ലിജോ പോൾ,ചീഫ് അസോസിയേറ്റ് - വിഷ്ണു ഐക്യശ്ശേരി,ഡിജിറ്റൽ പി ആർ - വിവേക് വിനയരാജ്, പി ആർ ഒ - ശബരി

You May Like

Sponsored by Taboola