Astro News: തുലാം രാശിയിൽ മൂന്ന് ഗ്രഹങ്ങൾ; ഈ രാശിക്കാരെ പ്രശ്നങ്ങളുടെ കാലം

ഒക്ടോബർ 26 ആയ ഇന്ന് ബുധൻ തുലാം രാശിയിൽ പ്രവേശിച്ച് കഴിഞ്ഞു. സുര്യനും ശുക്രനും തുലാം രാശിയിലാണ് നിലവിൽ സഞ്ചരിക്കുന്നത്. ഈ ​ഗ്രഹ സംയോജനം ചില രാശിക്കാർക്ക് ദോഷം ചെയ്യും. ഈ നാളുകളിൽ ഏതൊക്കെ രാശിക്കാർ ശ്രദ്ധിക്കണമെന്ന് നോക്കാം. 

 

1 /4

മേടം: ബുധൻ തുലാം രാശിയിൽ പ്രവേശിച്ചത് മേടം രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചേക്കാം. ചെലവുകൾ വർധിക്കും. ത്വക്ക്, തൊണ്ട പ്രശ്നങ്ങൾ ഉണ്ടാകാം. ജാഗ്രത പാലിക്കേണ്ട സമയമാണിത്. ദൗത്യം പൂർത്തീകരിക്കാത്തതിനാൽ നിരാശ ഉണ്ടാകും. പെട്ടെന്ന് തടസ്സങ്ങൾ ഉണ്ടാകുന്നു. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. വീട്ടിൽ തർക്കങ്ങൾ ഉണ്ടാകാം.  

2 /4

വൃശ്ചികം: ഈ കാലയളവിൽ വൃശ്ചിക രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ പ്രതികൂലമായ അന്തരീക്ഷം ഉണ്ടാകും. ചെലവുകൾ കൂടാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. പണമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക. മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. കഠിനാധ്വാനത്തിന് പ്രതിഫലം ലഭിച്ചേക്കില്ല.  

3 /4

കുംഭം: കുംഭം രാശിക്കാർ വിജയത്തിനായി കഠിനാധ്വാനം ചെയ്യേണ്ടിവരും. ഈ കാലയളവിൽ നിങ്ങളുടെ ചെലവുകളും വളരെ കൂടുതലായിരിക്കും. അത് ചിലപ്പോൾ നിങ്ങളെ സമ്മർദ്ദത്തിലാക്കും. സഹോദരങ്ങളുമായുള്ള ബന്ധത്തിലും പ്രശ്നങ്ങൾ ഉണ്ടാകാം. ബിസിനസ് കാര്യങ്ങൾ ശ്രദ്ധിക്കുക. പ്രത്യേകിച്ച് മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടരുത്. അത് ചിലപ്പോൾ നിങ്ങൾക്ക് നഷ്ടം ഉണ്ടാക്കിയേക്കാം.  

4 /4

മീനം: ഈ രാശിക്കാർ അവരുടെ ആരോഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കണം. കണ്ണുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടാകാം. തൽക്കാലം പൊടി നിറഞ്ഞ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക. കാരണം ഇത് അലർജിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാക്കും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. ബിസിനസിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാം. വരുമാനം കുറയുകയും ചെലവ് വർധിക്കുകയും ചെയ്യും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

You May Like

Sponsored by Taboola