Dulquer Salmaan: ''മിണ്ടാതെ നിൽക്കാനാകില്ല''; 'ചുപ്' സിനിമയുടെ പ്രമോഷനുമായി ദുൽഖർ

ദുൽഖർ സൽമാൻ, സണ്ണി ഡിയോൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ചുപ്. ചിത്രം സെപ്റ്റംബർ 23ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പ്രമോഷൻ നടത്തുകയാണ് താരങ്ങൾ. ചുപിന്റെ പ്രമോഷനിടെ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ദുൽഖർ. ബോളിവുഡിലെ പ്രമുഖ സംവിധായകൻ ആർ ബാൽകിയാണ് ചുപ് സംവിധാനം ചെയ്യുന്നത്. ബാൽകി ആദ്യമായി ഒരുക്കുന്ന ത്രില്ലർ വിഭാഗത്തിലുള്ള ചിത്രമാണ് ചുപ്.

1 /2

ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. ഇർഫാൻ ഖാനൊപ്പം കാർവാൻ, സോനം കപൂറിനൊപ്പം ഇന്ത്യൻ ക്രിക്കറ്റ് നായകനായി സോയ ഫാക്ടർ എന്നിവയാണ് ദുൽഖറിന്റെ മറ്റ് രണ്ട് ഹിന്ദി ചിത്രങ്ങൾ. പൂജ ഭട്ട്, അമിതാഭ് ബച്ചൻ എന്നിവരും ചിത്രത്തിലുണ്ട്.   

2 /2

ബാൽകിയും രാജ സെന്നും, റിഷ് വർമാനിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിശാൽ സിൻഹയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അമിത് ത്രിവേദിയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.   

You May Like

Sponsored by Taboola