Health benefits of Ivy Gourd: കേമനാണീ കോവയ്ക്ക; അറിയാം കോവയ്ക്കയുടെ ആരോ​ഗ്യ ​ഗുണങ്ങൾ

ധാരാളം ധാതുക്കളാലും നാരുകളാലും സമ്പന്നമാണ് കോവയ്ക്ക. പലരുടെയും ഇഷ്ട പച്ചക്കറിയായ കോവയ്ക്ക നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാണ്.

നാട്ടിൽ സുലഭമായി കാണപ്പെടുന്ന പച്ചക്കറിയാണ് കോവയ്ക്ക. കൊക്ക ഗ്രാന്‍ഡിസ് എന്ന ശാസ്ത്രീയ നാമമുള്ള കോവല്‍ വെള്ളരി വിഭാഗത്തില്‍ പെടുന്ന പച്ചക്കറിയാണ്. ദിവസേന ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഇവ പല വിധത്തില്‍ ഗുണം ചെയ്യും. 

1 /6

കോവയ്ക്കയില്‍ ശരീരത്തിന് ആവശ്യമുള്ള ആന്റി ബാക്ടീരിയല്‍, ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. കാല്‍സ്യം, ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ കോവയ്ക്കയിൽ അടങ്ങിയിരിക്കുന്നു.  

2 /6

കിഡ്‌നി, ലിവര്‍ എന്നിവയുടെ ആരോഗ്യത്തിന് നല്ലത്. കോവയ്ക്കയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിലെ ടോക്‌സിനുകളെ നീക്കം ചെയ്യുന്നു.  

3 /6

മഞ്ഞപ്പിത്തം, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് പരിഹാരമാണ് കോവയ്ക്ക. രോഗ പ്രതിരോധ ശേഷി കൂട്ടുന്നു. ഉദര രോഗങ്ങള്‍ക്ക് ഉത്തമ പരിഹാരം.  

4 /6

കോവയ്ക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നു. കിഡ്‌നി സ്റ്റോണ്‍ അലിയിച്ച് കളയാനും കോവയ്ക്ക സഹായിക്കുന്നു. 

5 /6

ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും ദഹന ശേഷി വര്‍ധിപ്പിക്കാനും നല്ലത്. അലര്‍ജി, അണുബാധ എന്നീ രോഗങ്ങള്‍ ഇല്ലാതാക്കുന്നു.  

6 /6

കോവലിൻ്റെ ഇല പ്രമേഹത്തിനും സോറിയാസിസ് പോലുള്ള ത്വക്ക് രോഗങ്ങൾക്കും പരിഹാരമാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)  

You May Like

Sponsored by Taboola