Lunar Eclipse: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം; ഈ നാല് രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം

മെയ് 16 ന് രാവിലെ 07:02 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:20 നാണ് ​ഗ്രഹണം അവസാനിക്കുന്നത്. ഇന്ത്യയിൽ ഈ ചന്ദ്ര​ഗ്രഹണം ദൃശ്യമാവില്ല.

ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം സംഭവിക്കുക മെയ് 16ന് ആണ്. ഈ സമയം ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും ഭൂമി. അല്ലെങ്കിൽ ഭൂമിയെ പ്രദക്ഷിണം ചെയ്തു കൊണ്ടിരിക്കുന്ന ചന്ദ്രൻ ഭൂമിയുമായുള്ള ദിശയിൽ സൂര്യനുനേരെ എതിർദിശയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. വൃശ്ചിക രാശിയിലാണ് ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഈ ദിവസം ബുദ്ധ പൂർണ്ണിമയുമാണ്. ഗ്രഹണദിവസം ചില രാശിക്കാർക്ക് നല്ലതും ചിലർക്ക് മോശം ഫലങ്ങളും നേരിടേണ്ടി വന്നേക്കാം. ഏതൊക്കെ രാശിക്കാരാണ് ഈ സമയം ശ്രദ്ധിക്കേണ്ടതെന്ന് അറിയാം. 

1 /4

കർക്കടകം - കർക്കടകം രാശിക്കാർ വർഷത്തിലെ ആദ്യ ചന്ദ്രഗ്രഹണ സമയത്ത് പ്രത്യേകം ശ്രദ്ധിക്കണം. ഈ ഗ്രഹണം വ്യവസായപരമായും കുട്ടികളുടെ ആരോഗ്യപരമായും നല്ലതല്ല. ചെലവുകൾ വർദ്ധിച്ചേക്കാം. പണം ലാഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം.

2 /4

തുലാം - വർഷത്തിലെ ആദ്യ ചന്ദ്രഗ്രഹണത്തിൽ തുലാം രാശിക്കാരും ശ്രദ്ധിക്കണം. അമിതമായ ആവേശം ജീവിതത്തിൽ മോശം ഫലങ്ങൾ നൽകിയേക്കാം. അന്ധമായി ഒരാളിൽ വിശ്വസിക്കുന്നത് ദോഷകരമായി ബാധിക്കും. ക്ഷമ ആവശ്യമാണ്. ഏതെങ്കിലും വിഷയത്തിൽ അഭിപ്രായം പറയുന്നതിന് മുമ്പ് ചിന്തിക്കുക. 

3 /4

ധനു - ധനു രാശിക്കാർക്ക് ഈ കാലയളവിൽ പ്രശ്നങ്ങൾ വർധിക്കും. കോടതി വ്യവഹാരങ്ങളിൽ പ്രശ്നങ്ങൾ രൂക്ഷമാകും. അനാവശ്യ സംസാരങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വിഷാദരോഗത്തിന് കാരണമാകാം. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാം.

4 /4

മകരം - മകരം രാശിക്കാർക്ക് ഈ ഗ്രഹണം നല്ലതല്ല. നിങ്ങളുടെ രാശിയുടെ അധിപൻ ശനിയാണ്. ഈ രാശിക്കാർ ഇതിനകം ശനിയുടെ പേശിയാൽ കഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ ഗ്രഹണസമയത്ത് ശ്രദ്ധിക്കുന്നത് നല്ലതാണ്. തിടുക്കത്തിൽ എടുക്കുന്ന തീരുമാനങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

You May Like

Sponsored by Taboola