രക്തം ദാനം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 14 ന് ലോക രക്തദാതാക്കളുടെ ദിനമായി ആചരിക്കുന്നു. രക്തദാനം മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുക മാത്രമല്ല, ദാതാവിനും ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
രക്തദാനത്തിലൂടെ ശരീരത്തിലെ കലോറി കുറയ്ക്കാൻ സഹായിക്കുന്നു.
കരൾ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
രക്തദാനത്തിലൂടെ ചുവന്ന രക്താണുക്കളുടെ അളവ് ക്രമീകരിക്കപ്പെടുന്നു.
രക്തത്തിലെ ഇരുമ്പിന്റെ അളവ് കുറയ്ക്കുന്നു. ഇരുമ്പിന്റെ അളവ് അനുവദനീയമായ പരിധിയിലും താഴെ പോകാത്തിടത്തോളം ശരീരത്തിന് ആരോഗ്യകരമാണ്.
രക്തദാനം ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കുന്നു.