Planets Transit: നവംബറിലെ ഗ്രഹ സംക്രമണം; ഈ നാല് രാശികളുടെ വിധി മാറും!!!

ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും നിർദ്ദിഷ്ട സമയത്ത് രാശിമാറുന്നു. എല്ലാ മാസവും ഓരോ ​ഗ്രഹങ്ങൾ രാശിമാറുകയോ സഞ്ചാരപാത മാറുകയോ ചെയ്യാറുണ്ട്. നവംബറിലും ഇതേ പ്രക്രിയ നടക്കും. നവംബർ 11 മുതൽ നവംബർ 24 വരെ അഞ്ച് പ്രധാന ഗ്രഹങ്ങൾ സംക്രമിക്കാൻ പോകുകയാണ്. നവംബർ 11ന് ശുക്രൻ, 13ന് ചൊവ്വ, ബുധൻ, 16ന് സൂര്യൻ, 24ന് വ്യാഴവും രാശിമാറും. ഏതൊക്കെ രാശിക്കാർക്കാണ് ഈ ഗ്രഹസംക്രമണങ്ങളും സ്ഥാനമാറ്റങ്ങളും ഗുണം ചെയ്യുകയെന്ന് നോക്കാം.

 

1 /4

മേടം: ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് വ്യാഴത്തിന്റെ സഞ്ചാരമാറ്റം ഗുണം ചെയ്യും. ഈ കാലയളവിൽ ഇവർക്ക് നിരവധി നേട്ടങ്ങൾ ലഭിക്കുന്നു. ഗവേഷണ മേഖലയിലോ വിദ്യാഭ്യാസ മേഖലയിലോ ഉള്ള ആളുകൾക്ക് സൂര്യന്റെ സംക്രമണം ഗുണം ചെയ്യും. ഈ കാലയളവിൽ അവർ ചെയ്യുന്ന കാര്യങ്ങളിൽ വിജയിക്കാൻ സാധ്യതയുണ്ട്. അതേപോലെ ശുക്രന്റെ സംക്രമണം സംരംഭകർക്ക് അനുകൂലമായിരിക്കും. പൊതുവേ, ഈ രാശിക്കാർ സാമ്പത്തികമായി ശക്തരാണ്.   

2 /4

കർക്കടകം: നവംബറിലെ ഗ്രഹസംക്രമണം കർക്കടക രാശിക്കാർക്ക് ഗുണം ചെയ്യും. കർക്കടക രാശിക്കാർക്ക് സൂര്യ സംക്രമവും വ്യാഴത്തിന്റെ നേർരേഖയിലുള്ള സഞ്ചാരവും നല്ല ഫലങ്ങൾ നൽകും. ഈ സമയത്ത് അവർക്ക് ജോലിയിൽ നേട്ടവും അംഗീകാരവും ലഭിക്കും. ബിസിനസിൽ ലാഭം നേടാൻ കഴിയും. വിദ്യാർത്ഥികൾക്കും ഈ സമയം നല്ലതാണ്. ജോലിയിൽ പുതിയ അവസരങ്ങൾ വന്നുചേരും. കൂടാതെ, കരിയർ വളർച്ചയ്ക്ക് അവസരമുണ്ട്.  

3 /4

ചിങ്ങം: ശുക്രന്റെ സംക്രമണം ചിങ്ങം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. വൃശ്ചിക രാശിയിൽ ശുക്രന്റെ സംക്രമണം ലാഭവും സമൃദ്ധിയും നൽകും. അതേപോലെ ചൊവ്വ സംക്രമണം വിദ്യാർത്ഥികൾക്ക് നല്ല ഫലങ്ങൾ നൽകും. ബുധന്റെ രാശിമാറ്റം ഇക്കൂട്ടർക്ക് ബിസിനസിൽ നേട്ടങ്ങൾ കൊണ്ടുവരും. ബിസിനസ് തുടങ്ങാൻ ഈ രാശിയിലെ ചിലർ പദ്ധതിയിടാനും സാധ്യതയുണ്ട്.   

4 /4

കന്നി: ജ്യോതിഷ പ്രകാരം കന്നിരാശിക്കാർക്ക് നവംബറിൽ പുരോഗതി കൈവരിക്കാൻ സാധിക്കും. സൂര്യനും വ്യാഴവും ഇവരുടെ ഗുണഫലങ്ങൾ ലഭിക്കുന്ന സ്ഥാനത്താണുള്ളത്. ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും ഈ സമയം വളരെ നല്ലതായിരിക്കും. കന്നി രാശിക്കാർക്ക് സംക്രമ കാലയളവിൽ പല നേട്ടങ്ങളും ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

You May Like

Sponsored by Taboola