Guru-Rahu Yuti: വ്യാഴം-രാഹു സംയോ​ഗം സൃഷ്ടിക്കും ഗുരു ചണ്ഡാലയോഗം; ഈ രാശിക്കാർക്ക് ദുരിതകാലം

Guru Chandal Yog: ഏതെങ്കിലും രാശിയിൽ രണ്ട് ഗ്രഹങ്ങൾ കൂടിച്ചേരുമ്പോൾ അതിനെ 'യുതി' എന്നാണ് വിളിക്കുന്നത്. ചില കൂടിച്ചേരലുകൾ ഐശ്വര്യവും ചിലത് അശുഭകരവുമാണ്. ഏപ്രിൽ 22 ന് വ്യാഴം മീനം വിട്ട് മേട രാശിയിലേക്ക് നീങ്ങും. അതേസമയം രാഹു നിലവിൽ മേടരാശിയിലാണ്. ഈ രണ്ട് ​ഗ്രഹങ്ങളും കൂടിച്ചേരുന്നതോടെ 'ഗുരു ചണ്ഡാലയോഗം' രൂപപ്പെടുന്നു. 3 രാശിക്കാർ ഈ സമയത്ത് വളരെ ശ്രദ്ധിക്കണം.

 

1 /3

മേടം: മേടം രാശിക്ക് ​ഗുരു ചണ്ഡാലയോ​ഗം അശുഭകരമാണ്. ഏപ്രിൽ 22ന് ശേഷം മേടം രാശിക്കാരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ വർധിക്കും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. നിക്ഷേപങ്ങൾ നടത്താൻ ഇത് അനുകൂല സമയമല്ല. പണം നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. ജോലിയിൽ ശ്രദ്ധയോടെ പ്രവർത്തിക്കുക.   

2 /3

മിഥുനം: വ്യാഴവും രാഹുവും മേടം രാശിയിൽ ചേരുന്നത് മിഥുന രാശിക്കാർക്ക് പല പ്രശ്നങ്ങളും ഉണ്ടാക്കും. ഗുരു ചണ്ഡാലയോഗം ഇവർക്ക് പ്രതികൂല ഫലങ്ങൾ നൽകും. ഈ സമയത്ത് ധനനഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. ശ്രദ്ധാപൂർവം മാത്രം നിക്ഷേപങ്ങൾ നടത്തുക. പണമിടപാടുകളിൽ ശ്രദ്ധ വേണം. ചെയ്യുന്ന ജോലിയിലും ശ്രദ്ധിക്കണം.   

3 /3

കർക്കടകം: ജ്യോതിഷ പ്രകാരം വ്യാഴം മേടം രാശിയിൽ സഞ്ചരിക്കുന്നത് കർക്കടക രാശിക്കാർക്ക് അശുഭകരമാണ്. ഈ സമയത്ത് ഇവർക്ക് പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകും. സംസാരിക്കുമ്പോൾ പ്രത്യേക നിയന്ത്രണം ആവശ്യമാണ്. ശത്രുക്കളെ പ്രത്യേകം കരുതിയിരിക്കണം.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola