Celery Juice: സെലറി ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തൂ...ഗുണങ്ങൾ നിരവധി

നിരവധി ആരോഗ്യഗുണങ്ങളുള്ള ഇലക്കറിയാണ് സെലറി.

നിരവധി ആരോഗ്യഗുണങ്ങളുള്ള ഇലക്കറിയാണ് സെലറി.  വേവിക്കാതെ പച്ചയായി സാലഡില്‍ ചേര്‍ത്തും വേവിച്ചും സെലറി ഇലകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ ഇനി മുതൽ സെലറി ജ്യൂസ് പരീക്ഷിച്ച് നോക്കൂ. ഗുണങ്ങൾ നിരവധിയാണ്.

1 /6

സെലറി ജ്യൂസ് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്ന ഒരു സ്വാഭാവിക ഡൈയൂററ്റിക് ആണ്. 

2 /6

സെലറിയിൽ സിങ്ക് ധാരാളം അടങ്ങിയിരിക്കുന്നു. കൊളാജൻ ഉൽപാദനത്തിനും കോശങ്ങളുടെ സംരക്ഷണത്തിനും ഇവ അത്യന്താപേക്ഷിതമാണ്.   

3 /6

സെലറി ജ്യൂസിൽ വിറ്റാമിനുകൾ എ, സി, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ചർമ്മ സംരക്ഷണത്തിന് ഗുണകരമാണ്.   

4 /6

ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പിന്തുണയ്ക്കാൻ കഴിയുന്ന പോളിഫെനോൾസ്, ഫൈബർ തുടങ്ങിയ പ്രകൃതിദത്ത സംയുക്തങ്ങൾ സെലറി ജ്യൂസിൽ അടങ്ങിയിരിക്കുന്നു. 

5 /6

രോ​ഗപ്രതിരോധം, കാഴ്ചശക്തി, എല്ലുകളുടെ ആരോ​ഗ്യം തുടങ്ങിയ പ്രവർത്തനങ്ങളെ സഹായിക്കുന്ന വിറ്റമിൻ എ, സി, കെ, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ ധാതുക്കളുടെ ഉറവിടമാണ് സെലറി ജ്യൂസ്.  

6 /6

സെലറി ജ്യൂസിൽ ജലാംശം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola