Health Tips: 'ചോറ് എപ്പോൾ തന്നാലും കഴിക്കും' ഇങ്ങനെ പറയുന്നവർ ഇതൊന്ന് വായിച്ചോളൂ, അമിതമായാൽ 'ചോറും' പണി തരും

ചോറ് കഴിക്കുമ്പോൾ ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കും. എന്നാൽ ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിച്ചേക്കാം. 

എനിക്ക് ചോറ് കഴിക്കാതെ പറ്റത്തില്ല, ഉച്ചയ്ക്ക് ചോറ് നിർബന്ധമാ, മൂന്ന് നേരം ചോറ് തന്നാലും കഴിച്ചോളാം...  ഒരുപാട് ആളുകൾ ഇങ്ങനെ പറയുന്നത് കേൾക്കാറുണ്ട്. ചോറ് അല്ലാതെ മറ്റെന്ത് കഴിച്ചാലും പലർക്കും തൃപ്തിയാകാറില്ല. പ്രത്യേകിച്ച മലയാളികൾക്ക് മീന്‍കറി, മീന്‍പൊരിച്ചത്, സാമ്പാര്‍, മോരുകറി, തോരന്‍ ഒക്കെ കൂട്ടി ചോറുണ്ണത് ഒരു വികാരം തന്നെയാണ്. അങ്ങനെ വരുമ്പോൾ പലർക്കും കുറച്ച് അധികം ചോറ് കഴിക്കാൻ തോന്നും. അമിതമായി ചോറ് കഴിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് നോക്കാം...

 

1 /5

അമിതമായി ചോറ് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. അധികം ശരീരം അനങ്ങാതെ പണിയെടുക്കുന്നവരാണെങ്കിൽ കുറച്ച് കാര്‍ബ്‌സ് അതുപോലെ, പ്രോട്ടീന്‍, ഫൈബര്‍, മിനറല്‍സ് എന്നിവയെല്ലാം അടങ്ങിയ ഒരു ഡയറ്റ് പിന്തുടരുന്നതാണ് നല്ലത്. തൈറോയ്ഡ്, പിസിഒഡി രോ​ഗങ്ങളുള്ളവർ ഇത് പിന്തുടരുന്നത് നല്ലതാണ്.    

2 /5

അമിതമായി ചോറ് കഴിക്കുമ്പോൾ അതനുസരിച്ച നമ്മുടെ വയറും ചീർക്കും. നന്നായി വിശന്നിരിക്കുമ്പോൾ ചോറ് കുറച്ചധികം നമ്മൾ കഴിച്ചെന്ന് വരാം. അത് വയര്‍ ചീര്‍ക്കുന്നതിലേയ്ക്ക് നയിക്കും. അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. ചിലര്‍ക്ക് പുളിച്ചുതെകട്ടലും ശ്വാസം മുട്ടുന്ന അവസ്ഥയും ഒക്കെ ഉണ്ടായെന്ന് വരാം.  

3 /5

ചോറ് അമിതമായി കഴിക്കുന്നത് ശരീരത്തിലെ ഷുഗര്‍ ലെവല്‍ കൂടുന്നതിനും കാരണമാകും. ഇത് പിന്നീട് പ്രമേഹത്തിലേയ്ക്ക് നയിക്കും. പ്രമേഹം കൂടുമ്പോൾ സ്‌ട്രോക്ക് പോലുള്ള അസുഖങ്ങളുണ്ടായേക്കാം. ചോറിലെ അമിതമായിട്ടുള്ള കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടി കരള്‍ വീക്കത്തിലേയ്ക്കും നയിക്കുന്നുണ്ട്.  

4 /5

ശരീരഭാരം വർധിക്കാനും കാരണമാകുന്നു. ചോറ് അമിതമായി കഴിക്കുമ്പോൾ കലോറിയും അതുപോലെ തന്നെ ശരീരത്തിന് ലഭിക്കും. ഇത് കൃത്യമായി ദഹിക്കാതെ വന്നാൽ അത് അമിതവണ്ണത്തിന് കാരണമാകും. കുടവയര്‍ പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകും.   

5 /5

അമിതമായി ചോറ് കഴിച്ചാൽ ക്ഷീണം അനുഭവപ്പെട്ടേക്കാം. ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ പോയി കിടക്കുന്നത് ഇങ്ങനെ ക്ഷീണം തോന്നുന്നത് കൊണ്ടാണല്ലോ.   

You May Like

Sponsored by Taboola