വാര്‍ഷികദിനത്തിൽ രാജ്യത്തെ വിസ്മയിപ്പിക്കാന്‍ Indian Airforce; പരിശീലന ചിത്രങ്ങള്‍ കാണാം

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് വാര്‍ഷിക ആഘോഷങ്ങള്‍ നടക്കുക. എട്ട് മണിക്ക് ആരംഭിച്ച് 11 മണിക്ക് അവസാനിക്കുന്ന രീതിയിലുള്ള പരിപാടികളാണ് വ്യോമസേന സംഘടിപ്പിക്കുന്നത്. 

ഒക്ടോബര്‍ എട്ടിന് 89ാമത് വാര്‍ഷികദിനം ആഘോഷിക്കാനിരിക്കുകയാണ് വ്യോമസേന. ഇതിന് മുന്നോടിയായി നാല് തകര്‍പ്പന്‍ അഭ്യാസ ചിത്രങ്ങൾ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ വ്യോമസേന. വാര്‍ഷിക ദിനത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ പരിശീലനവേളയിലെടുത്ത ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. മിടുക്കും ഭംഗിയും ഒത്തുചേരേണ്ടത് എങ്ങനെയെന്ന് നന്നായി അറിയുമ്പോള്‍ എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചരിക്കുന്നത്. ഗാസിയാബാദിലെ ഹിന്‍ഡാന്‍ വ്യോമസേന താവളത്തിലാണ് പരിപാടികള്‍ അരങ്ങേറുക. എന്തായാലും വ്യോമസേന ദിനത്തില്‍ വ്യോമാഭ്യാസത്തിലൂടെ രാജ്യത്തെ ഞെട്ടിക്കാനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ വ്യോമസേന.

1 /4

കടപ്പാട്: ഇന്ത്യൻ എയർ ഫോഴ്സ് ട്വിറ്റർ

2 /4

കടപ്പാട്: ഇന്ത്യൻ എയർ ഫോഴ്സ് ട്വിറ്റർ

3 /4

കടപ്പാട്: ഇന്ത്യൻ എയർ ഫോഴ്സ് ട്വിറ്റർ

4 /4

കടപ്പാട്: ഇന്ത്യൻ എയർ ഫോഴ്സ് ട്വിറ്റർ

You May Like

Sponsored by Taboola