Indian Army Short Service Commission 2021: കരസേനയിൽ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് അപേക്ഷിക്കാം

1 /5

അവിവാഹിതരായ പുരുഷന്മാര്‍, അവിവാഹിതരായ സ്ത്രീകള്‍, സൈനികരുടെ വിധവകള്‍ എന്നിവര്‍ക്കാണ് അവസരം. വിവിധ വിഭാഗങ്ങളിലായി പുരുഷന്മാര്‍ക്ക് 175 ഒഴിവുകളും വനിതകള്‍ക്ക് 14 ഒഴിവുകളും വിധവകള്‍ക്ക് രണ്ട് ഒഴിവുകളുമാണുള്ളത്.

2 /5

ആകെ 191 ഒഴിവ്. ഒക്ടോബറില്‍ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ കോഴ്സ് ആരംഭിക്കും.വ്യത്യസ്ത ടെക്നിക്കല്‍ സ്ട്രീമുകളിലാണ് ഒഴിവുകളുള്ളത്. ബന്ധപ്പെട്ട വിഷയത്തിലെ ബി.ഇ./ബി.ടെക്. ആണ് അപേക്ഷിക്കാനുള്ള യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 

3 /5

എന്നാല്‍ അവര്‍ ഒക്ടോബര്‍ ഒന്നിനുമുന്‍പ് കോഴ്സ് വിജയിച്ചതിനുള്ള രേഖകള്‍ ഹാജരാക്കണം. ടെക്നിക്കല്‍ വിഭാഗത്തിലെ ഒഴിവില്‍ ഏത് സ്ട്രീമിലെയും ബി.ഇ./ബി.ടെക്. ആണ് യോഗ്യത. നോണ്‍ ടെക്നിക്കല്‍ വിഭാഗത്തിലെ ഒഴിവിലേക്ക് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം.

4 /5

20-27 വയസ്സ്. അതായത് 1994 ഒക്ടോബര്‍ രണ്ടിനും 2001 ഒക്ടോബര്‍ ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. വിധവകള്‍ക്കുള്ള കൂടിയ പ്രായപരിധി: 2021 ഒക്ടോബര്‍ ഒന്നിന് 35 വയസ്സ്.

5 /5

തിരഞ്ഞെടുക്കപ്പെട്ടവരുടെ വിവരം ഇ-മെയിലിലൂടെ അറിയിക്കും. രണ്ട് ഘട്ടങ്ങളിലായാണ് അഭിമുഖം.അപേക്ഷ www.joinindianarmy.nic.in വഴി ജൂണ്‍ 23 വരെ നല്‍കാം

You May Like

Sponsored by Taboola