ഗ്രഹങ്ങളുടെ രാശിമാറ്റം എപ്പോഴും ഓരോ രാശിക്കാരുടെയും ജീവിതത്തെ ശുഭകരമായും അശുഭകരമായും ബാധിക്കാം. ജ്യോതിഷ പ്രകാരം വ്യാഴത്തിന്റെ സംക്രമണം ചില രാശിക്കാർക്ക് ഗുണകരമായിരിക്കും എന്നാണ് പറയുന്നത്. അറിവും വിദ്യാഭ്യാസവും ഭാഗ്യവും ഉയർത്തുന്ന ഗ്രഹമാണ് വ്യാഴം. കർക്കടകം, മകരം, ചിങ്ങം, വൃശ്ചികം എന്നീ രാശിക്കാർക്ക് വ്യാഴത്തിന്റെ സംക്രമം വലിയ നേട്ടങ്ങൾ നൽകും.
മകരം: വ്യാഴം രാശിമാറുന്ന ഈ കാലയളവിൽ മകരം രാശിക്കാർക്ക് മികച്ച ഫലങ്ങൾ ലഭിക്കും. ഇക്കൂട്ടർക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ഭാഗ്യം നിങ്ങൾക്കൊപ്പമുണ്ടാകും. കരിയറിൽ പുരോഗതിയുണ്ടാകും. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
കർക്കടകം: ഈ കാലയളവിൽ കർക്കടകം രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണയുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റമുണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് കാര്യങ്ങൾ അനുകൂലമായിവരും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. ബിസിനസിലും നല്ല ലാഭം ഉണ്ടാകും. പുതിയ ബിസിനസ് തുടങ്ങുന്നതിനും അനുകൂല സമയമാണ്.
വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് വ്യാഴത്തിന്റെ സംക്രമണത്തോടെ ജോലിയിലും വരുമാനത്തിലും ഉയർച്ച ലഭിക്കും. ഈ കാലയളവിൽ ബിസിനസിൽ ലാഭം ലഭിക്കും. നിക്ഷേപങ്ങൾ നടത്താൻ അനുയോജ്യമായ സമയമാണ്. ഈ നിക്ഷേപങ്ങൾ ഭാവിയിൽ നേട്ടങ്ങൾ കൊണ്ടുവരും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
ചിങ്ങം: വ്യാഴത്തിന്റെ സംക്രമണം നടക്കുന്ന സമയം ചിങ്ങം രാശിക്കാർക്ക് അനുയോജ്യമാണ്. വ്യാപാരികൾക്ക് ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. യാത്ര ചെയ്യാനിടവരും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവർക്കും ഈ സമയം അനുകൂലമായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.