Kerala Piravi 2021 : നിയമസഭ ലൈബ്രറിയിൽ പുസ്തക പ്രദർശനം സ്പീക്കർ ഉദ്ഘാടനം ചെയ്തു

1 /4

2021-ലെ കേരളപ്പിറവി ദിനവും സ്വാതന്ത്യത്തിന്റെ അമൃത് മഹോത്സവവും പ്രമാണിച്ച് നിയമസഭാ ലൈബ്രറി റഫറന്‍സ് ഹാളില്‍ നടത്തുന്ന പുസ്തക പ്രദര്‍ശനം നിയമസഭാ സ്പീക്കര്‍ ശ്രീ.എം.ബി. രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. നിയമസഭാ ജീവനക്കാർക്ക് സ്പീക്കർ ഭരണഭാഷാ  പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. 

2 /4

മലയാള ഭാഷയുടെ വികാസ പരിണാമത്തെക്കുറിച്ചുള്ള പുസ്തകങ്ങളും അമൂല്യ രേഖകളും, മലയാള സാഹിത്യത്തിലെ നാടകങ്ങളും, പഠനങ്ങളും, സാമാജിരുടെ പുസ്തകങ്ങളും കൂടാതെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും പത്രകട്ടിങ്ങുകളും മറ്റുമടങ്ങുന്ന ഒരു പ്രദര്‍ശനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ദേശഭക്തി ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമാലയും സ്വാതന്ത്ര്യസമരത്തിന്റെ ലഭ്യമായ വീഡിയോ ക്ലിപ്പിംഗുകള്‍ ചേര്‍ത്ത ഒരു വീഡിയോ പ്രദര്‍ശനവും ഉണ്ട്.

3 /4

2021 നവംബര്‍ 1 മുതല്‍ 7 വരെ തുടരുന്ന വിജ്ഞാനപ്രദമായ ഈ പുസ്തകപ്രദർശനം കോവിഡ് പ്രോട്ടോക്കോളും നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങളും പാലിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് വീക്ഷിക്കാവുന്നതാണ്. ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ 5 മണി വരെ നിയമസഭാ മന്ദിരത്തിന്റെ സ്പീക്കർ ഗേറ്റ്/ റിസപ്ഷൻ വഴി നിയമ‌സഭാ സമുച്ചയത്തിൽ അകത്ത് കയറാവുന്നതും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾക്കനുസൃതമായി ലൈബ്രറിയിലെത്തി പ്രദർശനം വീക്ഷിക്കാവുന്നതുമാണ്.

4 /4

ഇ-നിയമസഭയുടെ ഭാഗമായി എം.എല്‍.എ മാര്‍ക്ക് പരിശീലനം നല്‍കുന്നതിനായുള്ള ട്രെയിനിംഗ് ഹാളിന്റെ ഉദ്ഘാടനവും ബഹു. സ്പീക്കര്‍ ശ്രീ. എം.ബി. രാജേഷ് നിര്‍വ്വഹിച്ചു

You May Like

Sponsored by Taboola