Caffeine Side Effects: ഒരു ദിവസം എത്ര കാപ്പി കുടിക്കും? ഈ പ്രശ്നങ്ങളെ കരുതിയിരിക്കണം

ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ച് ദിവസം തുടങ്ങുന്നതാണ് നമ്മളിൽ പലരുടെയും രീതി. ആ ദിവസം നമ്മൾ ഉന്മേഷത്തോടെയും ഊർജസ്വലരായും നിൽക്കാൻ ഇവ കുടിക്കുന്നതിലൂടെ സാധിക്കും. 

 

അതിൽ തന്നെ കാപ്പി കുടിക്കുന്നത് ശരീരത്തിന് കൂടുതൽ എനർജി നൽകും. ഇതിൽ അടങ്ങിയിരിക്കുന്ന കഫീൻ ആണ് അതിന് കാരണം. ഒരു കാപ്പിയൊക്കെ ഒരു ദിവസം കുടിക്കുന്നത് കൊണ്ട് പ്രശ്നമില്ല. എന്നാൽ കാപ്പി കുടി അധികമായാൽ അത് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. കാപ്പി അധികമായാൽ എന്തൊക്കെ പ്രശ്നങ്ങളുണ്ടാകുമെന്ന് നോക്കാം...

 

1 /6

ഉത്കണ്ഠ - കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് അധികമായാൽ ഉത്കണ്ഠയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും.   

2 /6

പ്രമേഹം - പ്രമേഹമുള്ളവർ കാപ്പി അധികം കുടിക്കരുത്. ഇതിലെ കഫീൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകും.   

3 /6

ഉറക്കമില്ലായ്മ - നല്ല ഉറക്കത്തിന് സഹായിക്കുന്ന രാസവസ്തുവാണ് അഡിനോസിൻ. കാപ്പി കുടിക്കുമ്പോൾ അതിലെ കഫീൻ അഡിനോസിന്റെ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നു.    

4 /6

ദഹനപ്രശ്നങ്ങൾ - കഫീൻ അധികമായാൽ അസിഡിറ്റിയും ഇറിറ്റബിൾ ബവൽ സിൻഡ്രോമും വരാനുള്ള സാധ്യതയുണ്ട്.   

5 /6

ഹൃദയാരോ​ഗ്യം - കഫീൻ ഹൃദയാരോ​ഗ്യത്തെ ബാധിക്കും. കാപ്പി അധികമായാൽ ഹൈപ്പർടെൻഷൻ, വർധിച്ച ഹൃദയമിടിപ്പ്, ക്രമംതെറ്റിയ ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാകും.     

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)

You May Like

Sponsored by Taboola