ഇന്നത്തെക്കാലത്ത് ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ജീവിത ശൈലി രോഗമാണ് പ്രമേഹം.
ഇന്നത്തെക്കാലത്ത് ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ജീവിത ശൈലി രോഗമാണ് പ്രമേഹം. എന്നാൽ ഭക്ഷണശൈലി മാത്രമല്ല, മറ്റ് പല കാര്യങ്ങളും രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതിന് കാരണമാകുന്നു.
പ്രോട്ടീൻ കുറവുള്ള പ്രഭാതഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമായേക്കാം. അതിനാൽ പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
കാർബോഹൈഡ്രേറ്റ് ഭക്ഷണ സാധനങ്ങൾ അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകുന്നു.ഇത് അമിതവണ്ണത്തിലേക്ക് നയിക്കുന്നു.
തെറ്റായ ഉറക്ക ശീലങ്ങൾ ശരീരത്തിൻ്റെ ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും.
വ്യായാമത്തിന്റെ അഭാവം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിന് കാരണമാകും. അതിനാൽ ദിവസേന വ്യായാമം ചെയ്യുന്നത് ശീലമാക്കൂ.
സമ്മർദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുകയും പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് മാനസികാവസ്ഥയെ ബാധിക്കാം.
വെള്ളം കുറച്ച് കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്ദ്ധിപ്പിക്കാനിടയുണ്ട്. അതിനാൽ പരമാവധി വെള്ളം കുടിക്കുന്നത് പ്രധാനമാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)