Mars Transit: ചൊവ്വയുടെ രാശിമാറ്റം: ഈ രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ ലഭിക്കും; നിങ്ങളുടെ രാശിയേത്?

ഈ മാസത്തെ ഏറ്റവും വലിയ രാശിമാറ്റമാണ് ഒക്ടോബർ 16ന് നടക്കുക. ചൊവ്വ ​ഗ്രഹം രാശി മാറുകയാണ്. ഈ സംക്രമണം ചില രാശിക്കാർക്ക് ഭാ​ഗ്യവും ചിലർക്ക് ദോഷവും നൽകുന്നു. ചൊവ്വയുടെ രാശിമാറ്റം ആർക്കൊക്കെ ഗുണം ചെയ്യുമെന്നും ആരൊക്കെ ശ്രദ്ധിക്കണമെന്നും നോക്കാം. 

 

1 /6

മേടം: ഈ കാലയളവിൽ മേടം രാശിക്കാർക്ക് മനസിന് സന്തോഷമുണ്ടാകും. അക്കാദമിക് പ്രവർത്തനങ്ങളിൽ നിങ്ങൾ താൽപ്പര്യം കാണിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. ബിസിനസ് മെച്ചപ്പെടും. കുടുംബത്തോടൊപ്പം ഒരു ആത്മീയ യാത്ര നടത്താൻ അവസരമുണ്ടാകും. കെട്ടിടത്തിന്റെയോ വസ്തുവകകളുടെയോ പേരിൽ തർക്കം ഉണ്ടാകാനിടയുള്ളതിനാൽ ശ്രദ്ധിക്കുക.   

2 /6

ഇടവം: ജോലിയിൽ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും. വരുമാനം വർധിക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക. സഹജീവികളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പിതാവിന്റെ ആരോഗ്യ കാര്യത്തിലും ശ്രദ്ധ വേണം. കുടുംബ പിന്തുണ ലഭ്യമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.  

3 /6

മിഥുനം: മനസമാധാനം ഉണ്ടാകും. എന്നാൽ നിങ്ങൾക്ക് ആത്മവിശ്വാസം കുറവായിരിക്കും. വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാനുള്ള അവസരമുണ്ട്. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്യും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.   

4 /6

കർക്കടകം: കർക്കടകം രാശിക്കാർക്ക് ഈ കാലയളവിൽ മാനസിക പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എല്ലാ കാര്യത്തിലും തടസങ്ങൾ പല തരത്തിൽ സംഭവിക്കാം. കലയിലും സംഗീതത്തിലും താൽപര്യം വർധിക്കും. ദേഷ്യവും അമിത ഉത്സാഹവും ഒഴിവാക്കുക. കുടുംബത്തിൽ മതപരമായ കാര്യങ്ങൾ നടക്കും.   

5 /6

ചിങ്ങം - അക്കാദമിക് പ്രവർത്തനങ്ങളിൽ വിജയിക്കും. മാതാപിതാക്കളിൽ നിന്ന് പിന്തുണ ലഭിക്കും. ആത്മവിശ്വാസം കൂടും. ക്ഷമ കുറയും. ജോലി മാറ്റത്തിന് സാധ്യതയുണ്ട്. സഹോദരങ്ങളുടെ സഹകരണം മൂലം ബിസിനസ് വിപുലമാകും. ലാഭം വർധിക്കും.  

6 /6

കന്നി: കന്നി രാശിക്കാർക്ക് ആത്മവിശ്വാസം കൂടും. വിദ്യാഭ്യാസരംഗത്തുള്ളവർക്ക് നല്ല ഫലങ്ങൾ ലഭിക്കും. ചെലവുകൾ വർധിക്കും. ആരോഗ്യം ശ്രദ്ധിക്കുക. സംസാരിക്കുമ്പോൾ വാക്കുകൾ ശ്രദ്ധയോടെ ഉപയോഗിക്കുക. ബിസിനസിൽ നിന്നും ലാഭം ലഭിക്കും. മാനസിക ബുദ്ധിമുട്ടുകൾ വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.

You May Like

Sponsored by Taboola