ഗ്രഹങ്ങളുടെ രാശിമാറ്റം ജ്യോതിഷത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ചൊവ്വയുടെ സംക്രമണം നിരവധി ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഒക്‌ടോബർ 16-ന് രാവിലെ 6.36-ന് ചൊവ്വ മിഥുന രാശിയിലേക്ക് നീങ്ങും. 15 ദിവസം ഇതേ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കും. ശേഷം ഒക്ടോബർ 30-ന് വിപരീത ദിശയിലേക്ക് നീങ്ങും. ഇതിൽ ഓരോ രാശിക്കാർക്കും ചൊവ്വയുടെ സംക്രമം മൂലം ഉണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും വിശദമായി അറിയാം.
ചൊവ്വയുടെ സംക്രമണം കർക്കടക രാശിക്കാരിൽ ചില പ്രതികൂല ഫലങ്ങൾ ഉണ്ടാക്കിയേക്കാം. പണത്തിന് ബുദ്ധിമുട്ട് വരുമ്പോൾ വായ്പ എടുക്കാൻ നിർബന്ധിതനായേക്കാം. എന്നാൽ മറ്റുള്ളവരുടെ ഉപദേശം തേടിയതിന് ശേഷം മാത്രം ഇത് ചെയ്യുക. ഇല്ലെങ്കിൽ ഭാവിയിൽ അത് തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടായേക്കാം.
ജോലിസ്ഥലത്തും ചില ഉയർച്ച താഴ്ചകൾ ഉണ്ടാകും. എങ്കിലും കൃത്യമായ പ്രവർത്തനത്തിലൂടെ ഏത് പ്രശ്‌നവും വേഗത്തിൽ പരിഹരിക്കാനാകും. ജോലിസ്ഥലത്ത് തർക്കങ്ങൾ ഒഴിവാക്കുക. അല്ലാത്തപക്ഷം, ഇത് നിങ്ങളുടെ പ്രകടനത്തെയും പ്രശസ്തിയെയും നശിപ്പിക്കുക മാത്രമല്ല, നിങ്ങൾക്ക് എതിരായ സാഹചര്യത്തിലേക്ക് നയിക്കുകയും ചെയ്യും. ഈ സമയത്ത് നിങ്ങൾക്ക് പണം ചെലവഴിക്കുകയോ കൂടുതൽ യാത്ര ചെയ്യുകയോ ചെയ്യാം.
ശത്രുക്കളുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. അതിനനുസരിച്ച് വേണം നിങ്ങൾ പ്രവർത്തിക്കാൻ. പല സുപ്രധാന തീരുമാനങ്ങളും സമയബന്ധിതമായി എടുക്കാൻ കഴിയാതെ പോകും. സഹോദരങ്ങളുമായി കലഹങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജീവിതപങ്കാളിയുമായി പ്രശ്നങ്ങളുണ്ടാകാം. കണ്ണിന് പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.