Mercury Transit 2023: ബുധനും സൂര്യനും ചേർന്ന് ബുധാദിത്യ രാജയോഗം, ജൂൺ 15 വരെ ഈ രാശിക്കാര്‍ക്ക് പണത്തിന്‍റെ പെരുമഴ!!

Mercury Transit 2023: ജ്യോതിഷമനുസരിച്ച്, ഓരോ ഗ്രഹവും ഒരു നിശ്ചിത സമയപരിധിയിൽ അതിന്‍റെ രാശിചക്രം മാറ്റുന്നു. അവയുടെ ഈ സംക്രമത്തോടൊപ്പം, ശുഭ, അശുഭകരമായ യോഗങ്ങളും  സൃഷ്ടിക്കപ്പെടുന്നു. അതനുസരിച്ച് ഗ്രഹങ്ങളുടെ രാജകുമാരൻ എന്ന് വിളിക്കപ്പെടുന്ന ബുധന്‍ ജൂണ്‍ 07ന്  ഇടവം രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. ഈ രാശിചക്രത്തില്‍ സൂര്യദേവന്‍ ഇതിനകം നിലകൊള്ളുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ജൂണ്‍ 07ന് ഇടവം രാശിയില്‍ സൂര്യനും ബുധനും ചേര്‍ന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിക്കുന്നു. സൂര്യന്‍റെയും ബുധന്‍റെയും സംയോജനത്താലാണ് ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നത്. ജ്യോതിഷത്തില്‍, ഇത് ഏറെ ശുഭകരമായ യോഗമായി കണക്കാക്കപ്പെടുന്നു.

ജ്യോതിഷം പറയുന്നതനുസരിച്ച് ജൂൺ 15 വരെ സൂര്യൻ ഈ രാശിയിൽ തുടരും, തുടർന്ന് മിഥുന രാശിയിലേക്ക് നീങ്ങും. ഇത്തരമൊരു സാഹചര്യത്തിൽ അടുത്ത ഒരാഴ്ചത്തേക്ക് ചില രാശിക്കാർക്ക് ഈ രാജയോഗത്തിന്‍റെ  അടിപൊളി നേട്ടങ്ങള്‍ ലഭിക്കാൻ പോകുന്നു. ബുധാദിത്യ രാജയോഗം ഏതൊക്കെ രാശികള്‍ക്കാണ് ശുഭകരമായി ഭവിക്കുക എന്ന് നോക്കാം..    

1 /4

ഇടവം രാശി (Taurus Zodiac Sign)  ഇടവം രാശിയില്‍ സൂര്യനും ബുധനും ചേര്‍ന്ന് സൃഷ്ടിക്കുന്ന ബുധാദിത്യ രാജയോഗം ഇടവം രാശിക്കാർക്ക് ഏറെ ഗുണകരമായ ഫലങ്ങള്‍ നല്‍കുന്നു. ഈ രാശിക്കാര്‍ക്ക് തൊഴിൽ രംഗത്ത്‌ പുരോഗതിക്കും ധനലാഭത്തിനും അവസരമൊരുക്കും. ജോലിയിലും നല്ല അവസരങ്ങൾ ഉണ്ടാകും. ഈ രാശിക്കാര്‍ കൈ വയ്ക്കുന്ന ഏത് ജോലിയായാലും അവരുടെ ബുദ്ധിശക്തി കൊണ്ട് അവര്‍ വിജയം കൈവരിക്കും. ധനലാഭം ഉണ്ടാകും, സാമ്പത്തിക സ്ഥിതി ശക്തമാകും. പ്രണയബന്ധങ്ങളിൽ മാധുര്യം വര്‍ദ്ധിക്കും. 

2 /4

കന്നി രാശി ( Leo Zodiac Sign)  കന്നി രാശിക്കാർക്ക്  ബുധാദിത്യ രാജയോഗം അനുകൂലമായിരിക്കും. തൊഴിൽ, പണ സംബന്ധമായ കാര്യങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും. തൊഴിലിന്‍റെ കാര്യത്തിൽ മികച്ച ഫലങ്ങൾ ലഭിക്കും. ഏറെ നാളായി കാത്തിരുന്ന തൊഴിലവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. വ്യവസായികൾക്ക് ലാഭം ലഭിക്കും. പുതിയ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നല്ല സമയമാണ്. ഭാഗ്യത്തിന്‍റെ പൂർണ പിന്തുണ ലഭിക്കും.

3 /4

മകരം രാശി  ( Capricorn Zodiac Sign)  ബുധാദിത്യ രാജയോഗം മകരം രാശിക്കാർക്ക് അവരുടെ കരിയറിൽ മികച്ച അവസരങ്ങൾ നല്‍കും. ഈ സമയത്ത്, ഈ രാശിക്കാര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. ആഗ്രഹിച്ച ജോലിക്ക് വേണ്ടിയുള്ള അന്വേഷണം പൂർത്തിയാകും. ദീർഘകാലത്തേക്ക് പണം മുടങ്ങിക്കിടക്കുന്നതിന് ശേഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പഴയ നിക്ഷേപത്തിൽ നിന്ന് ലാഭം ലഭിക്കും.

4 /4

മീനം രാശി (Pisces Zodiac Sign)  ബുധാദിത്യ രാജയോഗം മീനം രാശിക്കാർക്ക് ഏറെ അത്ഭുതകരമായിരിക്കും. ബുധാദിത്യ രാജയോഗത്താല്‍ ഭാഗ്യം നിങ്ങളെ അനുകൂലിക്കും. കരിയറിൽ ആഗ്രഹിച്ച അവസരങ്ങൾ ലഭിക്കും. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും വളർച്ച ദൃശ്യമാകും. ജോലി മാറാൻ സാധ്യതയുണ്ട്. വലിയ ലാഭം ഉണ്ടാകും.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola