കെമിക്കൽ ഉൽപ്പന്നങ്ങൾ ഉപയോ​ഗിച്ച് മടുത്തോ? വേനൽക്കാലത്ത് മുടി സംരക്ഷിക്കാൻ ചില മാർ​ഗങ്ങൾ

വീട്ടിലുണ്ടാക്കുന്ന ഹെയർ മാസ്‌കുകൾ ഉപയോഗിക്കുമ്പോൾ മുടിക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കുറവാണ്. 

ശരീരത്തിനും ചർമ്മത്തിനും എന്ന പോലെ വേനൽക്കാലത്ത് മുടിയിഴകൾക്കും ജലാംശം ആവശ്യമാണ്. മുടിയുടെ സംരക്ഷണത്തിനായി കെമിക്കൽ ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കുന്നത് ഒന്ന് നിർത്താം. പ്രകൃതിദത്ത രീതികൾ ഉപയോ​ഗിച്ച് മുടി സംരക്ഷിക്കാം ഇനി. വീട്ടിലുണ്ടാക്കുന്ന ഹെയർ മാസ്‌കുകൾ ഉപയോഗിക്കുമ്പോൾ മുടിക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കുറവാണ്. ഈ വേനൽക്കാലത്ത് മുടിയുടെ ആരോഗ്യം നിലനിർത്താൻ ലളിതവും പ്രകൃതിദത്തവുമായ ചില വിദ്യകൾ നോക്കാം.

1 /4

മുട്ട മാസ്ക്: മുട്ടയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ പോഷണത്തിന് വളരെ നല്ലതാണ്. ഒരു കപ്പ് പാലിൽ ഒരു മുട്ട ചേർത്ത് മിക്സ് ചെയ്യുക. മിശ്രിതം മുടിയിൽ പുരട്ടി 5 മിനിറ്റ് കഴിഞ്ഞ് വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. ഇത് ആഴ്ചയിൽ രണ്ടുതവണ ചെയ്യണം.

2 /4

ബദാം ഓയിൽ: വളരെ വരണ്ടതും പൊട്ടുന്നതുമായ മുടിക്ക് അൽപം ബദാം ഓയിൽ മുട്ടയുടെ മഞ്ഞക്കരുവുമായി യോജിപ്പിക്കുക. ഇത് മുടിയിൽ പുരട്ടണം. ഒരു മണിക്കൂറിന് ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

3 /4

എള്ളെണ്ണയും ഗ്ലിസറിനും: ഒരു ടീസ്പൂൺ എള്ള് വിത്ത് (ടിൽ) എണ്ണ, ഒരു ടേബിൾസ്പൂൺ ശുദ്ധമായ ഗ്ലിസറിൻ, 1 മുട്ടയുടെ മഞ്ഞക്കരു. ഇവയെല്ലാം മിക്സ് ചെയ്യുക. തുടർന്ന് മുടിയിലും മുടിയുടെ അറ്റത്തും പുരട്ടുക. അര മണിക്കൂറിന് ശേഷം മുടി ഷാംപൂ ഉപയോ​ഗിച്ച് കഴുകാം. നീളമുള്ള മുടിയാണെങ്കിൽ കൂടുതൽ എണ്ണ ഉപയോഗിക്കുക.

4 /4

പാൽ: ഷാംപൂ ചെയ്തതിന് ശേഷം മുടി പാൽ ഉപയോ​ഗിച്ച് കഴുകാം. തുടർന്ന് അഞ്ച് മിനിറ്റ് അങ്ങനെ തുടരുക. അതിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാം. മുടിയിൽ ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കും.   

You May Like

Sponsored by Taboola