PM Modi at Parvati Kund: ശിവഭക്തിയില്‍ മതിമറന്ന് പിത്തോറഗഡിലെ പാർവതി കുണ്ഡിൽ പ്രധാനമന്ത്രി മോദി, ചിത്രങ്ങള്‍ കാണാം

PM Modi at Parvati Kund: ഉത്തരാഖണ്ഡിലെ പിത്തോറഗഡിലെ കൈലാഷ് വ്യൂ പോയിന്‍റിൽ നിന്ന് പ്രധാനമന്ത്രി മോദി ആദി കൈലാസം ദര്‍ശിച്ചു. കൈലാസ പർവ്വതം വ്യക്തമായി കാണാവുന്ന ജോലിങ്കോങ് പ്രദേശത്താണ് ഈ വ്യൂ പോയിന്‍റ്.   

പ്രധാനമന്ത്രി മോദിയുടെ ശിവഭക്തി പ്രശസ്തമാണ്. നവരാത്രി വരാൻ പോകുന്നു. ശക്തി ഉപാസനയുടെ ഉത്സവ വേളയിലും, തിരക്കേറിയ പരിപാടികൾക്കിടയിലാണ് പ്രധാനമന്ത്രി മോദി  ആദി കൈലാസം സന്ദര്‍ശിക്കുന്നത്.

1 /6

ആദി കൈലാസത്തിന്‍റെ പ്രാധാന്യം    കൈലാസ പർവതത്തിൽ സമാധിയിരിക്കാന്‍ പോകുന്ന അവസരത്തില്‍ ശിവനും പാർവതിയും ഇടയ്ക്ക് വിശ്രമിച്ച സ്ഥലമാണ്‌ ആദി കൈലാസം. 

2 /6

ആദി കൈലാസത്തിലേക്ക്   വരും വര്‍ഷങ്ങളില്‍ വികസനത്തിന്‍റെ പാതയില്‍ മുന്നേറും ആദി കൈലാസം. ഈ പുണ്യസ്ഥലത്തിന് ചുറ്റും താമസിക്കുന്ന ജനങ്ങളെയും പ്രധാനമന്ത്രി സന്ദർശിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ പ്രദേശം ഒരു വലിയ ഹൈന്ദവ നഗരമായ ശിവധാമായി വികസിക്കും. ധാർചുള കഴിഞ്ഞാൽ, കൈലാഷ് വ്യൂ പോയിന്‍റ്, ഓം പർവ്വതം, ആദി കൈലാഷ് എന്നിവ സന്ദർശിക്കാൻ വരുന്ന ഭക്തരുടെ ഏറ്റവും വലിയതും പ്രധാനപ്പെട്ടതുമായ സ്റ്റോപ്പാണിത്. 

3 /6

ദൈവസന്നിധിയിൽ മസ്തിഷ്കത്തിൽ തിലകം ചാർത്തുന്നത് ഭാഗ്യം നൽകുന്നു. ഇത് വേദ മന്ത്രത്തിൽ എഴുതിയിരിക്കുന്നു - ഓം ചന്ദനസ്യ മഹത്പുണ്യം പവിത്രം പാപനാശനം, ആപദ് ഹരതേ നിത്യം ലക്ഷ്മി തിഷ്ഠതി സർവദാ.  ക്ഷേത്രത്തിന് പുറത്ത് ഇരുന്ന് നന്ദി മഹാരാജിനെയും പ്രധാനമന്ത്രി മോദി ആരാധിച്ചു. ഇക്കാലത്ത് അദ്ദേഹം ഇവിടുത്തെ പാരമ്പര്യങ്ങൾ കർശനമായി പാലിച്ചു. 

4 /6

ഇവിടെ നിന്ന് 20 കിലോമീറ്റർ അകലെയാണ് ചൈനയുടെ അതിർത്തി ആരംഭിക്കുന്നത്. ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിർത്തിയിലുള്ള ആദി കൈലാഷ് പർവതത്തിൽ സന്ദർശനം നടത്തുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 

5 /6

ഇന്ന്, ശിവഭക്തിയുടെ വേളയിൽ, പ്രധാനമന്ത്രി മോദി ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പിത്തോറഗഡിലെ പാർവതികുണ്ഡിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ പൂർണ്ണ ആചാരങ്ങളോടെ ആരാധന നടത്തി. ഇതിനിടയിൽ പ്രധാനമന്ത്രി മോദി ശംഖ് ഊതി, തിലകം ചാര്‍ത്തി, ഇടയ്ക്കയും വായിച്ചു. 

6 /6

പിത്തോറഗഡിലെ കൈലാഷ് വ്യൂ പോയിന്‍റിൽ നിന്ന് പ്രധാനമന്ത്രി മോദി വ്യാഴാഴ്ച രാവിലെ ആദി കൈലാഷ് സന്ദർശിച്ചു. ഈ സമയത്ത് അദ്ദേഹം പാർവതി കുണ്ഡിലും ആരാധന നടത്തി. പ്രധാനമന്ത്രി മോദിക്ക് ശിവനിൽ അചഞ്ചലമായ വിശ്വാസമുണ്ട്.  പ്രധാനമന്ത്രിയുടെ ശിവഭക്തിയെക്കുറിച്ച് സംസാരിച്ചാല്‍, ഇതുവരെ ഒരു പ്രധാനമന്ത്രിയും സന്ദര്‍ശിക്കാത്ത ഒരു പുനി സ്ഥലത്താണ് അദ്ദേഹം ഭഗവാന്‍ ശിവനെ ആരാധിക്കാന്‍ എത്തിയത്...  

You May Like

Sponsored by Taboola