ശനി കുംഭം രാശിയിലേക്ക്; ജാക്ക്പോട്ട് അടിക്കുക ആർക്കൊക്കെ?

Shani Gochar 2023: ഈ പുതുവർഷം ആരംഭിക്കുന്നത് ശനിയുടെ സംക്രമണത്തോടെയാണ്. 2023 ജനുവരി 17ന് ശനി കുംഭം രാശിയിലേക്ക് പ്രവേശിക്കാൻ പോവുകയാണ്. നിലവിൽ മകരം രാശിയിലുള്ള ശനി 30 വർഷങ്ങൾക്ക് ശേഷമാണ് സ്വന്തം രാശിയായ കുംഭത്തിലേക്ക് നീങ്ങുന്നത്. ചിലർക്ക് ഈ രാശിമാറ്റം രാജയോ​ഗം സൃഷ്ടിക്കും. ജീവിതത്തിലും ബിസിനസിലും വൻ പുരോ​ഗതിയും സമ്പത്ത് കൂടുകയും ചെയ്യും. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാരിൽ ഭാ​ഗ്യം വന്നുചേരുമെന്ന് നോക്കാം...

1 /5

മേടം: മേടം രാശിക്കാർക്ക് അത്ഭുതകരമായ നേട്ടങ്ങളുണ്ടാകും. നിങ്ങൾക്കുള്ള സ്വത്തുക്കളിൽ നിന്ന് വലിയ ലാഭം ലഭിക്കും. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. ബിസിനസിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ അവസാനിക്കും.  

2 /5

ഇടവം: ഇടവം രാശിക്ക് തൊഴിൽ മേഖലയിൽ പുരോഗതി ഉണ്ടാകും. കൂടുതൽ വരുമാനം ലാഭവും. ഇക്കൂട്ടരുടെ വർഷങ്ങളായുള്ള കഷ്ടപ്പാടുകൾ ഫലം ചെയ്യും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. 

3 /5

മിഥുനം: മിഥുനം രാശിക്കാർക്ക് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടും. ശമ്പള വർധനവും സ്ഥാനക്കയറ്റവും ലഭിക്കും. ബിസിനസിൽ നിന്നും നല്ല വരുമാനം ലഭിക്കും.  

4 /5

കന്നി: കന്നി രാശിക്കാർക്ക് ഇത് സുവർണ്ണകാലമായിരിക്കും. പുതിയ ജോലി, പ്രമോഷൻ, ആഗ്രഹിച്ച ഇടത്തേക്ക് സ്ഥലം മാറ്റം എന്നിവ ലഭിക്കും. പെട്ടെന്ന് ഭാഗ്യം വന്നുചേരും. 

5 /5

ധനു: 2023 ജനുവരി മുതൽ ധനു രാശിക്കാർക്ക് ഒരു നല്ല കാലം തുടങ്ങുകയാണ്. കഷ്ടപ്പാടുകൾ അകന്ന് നല്ല കാലം വന്നുചേരും. അവിവാഹിതർക്ക് വിവാഹകാര്യങ്ങൾ ഒത്തുവരും. സന്താനഭാഗ്യം ലഭിക്കും. ഉയർന്ന പദവി ലബിക്കും. ഒരു പുതിയ ബിസിനസ് തുടങ്ങും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)   

You May Like

Sponsored by Taboola