Sun Transit August 2022: ഗ്രഹങ്ങളുടെ രാശിമാറ്റം 12 രാശികളെയും ബാധിക്കും. പലവിധത്തിലാകും ഇത് ഓരോ രാശിയെയും ബാധിക്കുക. ഓഗസ്റ്റ് 17ന് രാവിലെ 7.27ന് സൂര്യൻ ചിങ്ങത്തിലേക്ക് പ്രവേശിക്കുകയാണ്. സൂര്യന്റെ സംക്രമണം ചില രാശിക്കാർക്ക് വളരെ അനുകൂലമാണ്. ഇത് അവർക്ക് ധാരാളം നേട്ടങ്ങൾ നൽകും. ഓഗസ്റ്റ് മാസത്തിലെ സൂര്യന്റെ സംക്രമം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.
കർക്കടകം - നിലവിൽ സൂര്യൻ കർക്കടകം രാശിയിലാണുള്ളത്. ഓഗസ്റ്റ് 17 വരെ സൂര്യൻ ഇവിടെ തുടരും. തുടർന്ന് ചിങ്ങത്തിൽ പ്രവേശിക്കും. ചിങ്ങം രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം കർക്കടക രാശിക്കാർക്ക് അനുകൂലമായിരിക്കും. ഇവർ മധുരമായി സംസാരിച്ച് നേട്ടമുണ്ടാക്കാൻ കഴിവുള്ളവരാണ്. മുതിർന്നവരോടുള്ള പെരുമാറ്റം പല വിത്തിൽ നിങ്ങൾക്ക് ഗുണം ചെയ്യും. ജോലി മാറാനുള്ള സാധ്യതയുണ്ട്. പുതിയ തൊഴിൽ അവസരം ലഭിക്കും. എന്തഎങ്കിലും കാരണത്താൽ മുടങ്ങി കിടന്നിരുന്ന പണം നിങ്ങളിലേക്ക് വന്ന് ചേരും.
തുലാം - ഓഗസ്റ്റ് മാസത്തിലെ സൂര്യന്റെ സംക്രമം തുലാം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ഇക്കൂട്ടരുടെ വരുമാനം വർധിക്കും. വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ലാഭം ഉണ്ടാകും. നിക്ഷേപത്തിൽ നിന്നും ലാഭമുണ്ടാകാൻ സാധ്യതയുണ്ട്.
വൃശ്ചികം - ഈ കാലയളവ് വൃശ്ചികം രാശിക്കാർക്ക് അനുകൂലമാണ്. ബിസിനസ് കാര്യങ്ങളിൽ വലിയ വിജയം ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. പുതിയ ജോലി അന്വേഷിക്കന്നവർക്ക് അത് ലഭിക്കും.