പ്രണയത്തിൽ ക്ലീൻ ബൗൾഡ് ആയ CSK താരം Ruturaj Gaikwad ന്റെ സ്വപ്ന സുന്ദരിയെ അറിയാം

ചെന്നൈ സൂപ്പർ കിംഗ്‌സ് (Chennai Super Kings) ബാറ്റ്‌സ്മാൻ റുതുരാജ് ഗെയ്‌ക്‌വാദിന്റെയും (Ruturaj Gaikwad)  മറാത്തി താരം (Marathi Actress)  സയാലി സഞ്ജീവിന്റെയും (Sayali Sanjeev) പ്രണയത്തെക്കുറിച്ച് അടുത്തിടെ വലിയ ചർച്ചകൾ നടന്നിരുന്നു. ഇരുവരുടെയും സോഷ്യൽ മീഡിയ പ്രവർത്തനങ്ങളിൽ നിന്ന് ഇത്തരം ഊഹാപോഹങ്ങൾ വരാൻ തുടങ്ങിയിരുന്നു. എന്നാൽ വാർത്ത മാധ്യമങ്ങളിൽ വൈറലായതിന് ശേഷവും റിതുരാജ് സയാലിയുമായുള്ള അടുപ്പം സ്ഥിരീകരിച്ചിട്ടില്ല. സയാലി ആരാണെന്നും എന്തുകൊണ്ടാണ് അവർ ഇത്ര പ്രശസ്തയായതെന്നും നമുക്ക് നോക്കാം...

1 /6

സയാലി സഞ്ജീവ് (Sayali Sanjeev) നാസിക്കിലെ HPT Arts and RYK Science College ൽ നിന്ന് BA Politics ബിരുദം നേടിയിട്ടുണ്ട്. 

2 /6

കോളേജിൽ മികച്ച നടിക്കുള്ള അവാർഡ് സയാലി നേടിയിട്ടുണ്ട്. തുടർന്ന് അഭിനയം തന്റെ കരിയർ ആക്കാൻ തീരുമാനിച്ചു. ശേഷം അവർ Swarovski Gems, Dentzz, Quikr, Birla Eyecare എന്നിവയ്ക്ക് വേണ്ടി മോഡലിംഗ് ചെയ്തിട്ടുണ്ട്.

3 /6

സയാലി സഞ്ജീവ് (Sayali Sanjeev) ടിവിയിൽ ഒരു മ്യൂസിക് വീഡിയോയിൽ വന്നിരുന്നു.  അതിൽ സയാലിക്കൊപ്പം സുശാന്ത് ഷെലാർ ഉണ്ടായിരുന്നു. 99x Jhakaas Top Contest ലെ മികച്ച 10 നായികമാരിൽ സയാലിയും ഉൾപ്പെട്ടിരുന്നു.

4 /6

മോഡലിംഗിലേക്ക് കടന്നതിന് ശേഷം, സയാലി സഞ്ജീവ് (Sayali Sanjeev) നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അതിൽ രാജു പർസേക്കറിന്റെ 'പോലീസ് ലൈൻസ് - ഏക് പൂർണ സത്യ' യും ഉൾപ്പെട്ടിട്ടുണ്ട്.  ഈ സിനിമയിൽ സന്തോഷ് ജുവേക്കറും (Santosh Juvekar) അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ അട്ടപ്പാടി നൈറ്റ്സ്, മാൻ ഫക്കീര, എബി&സിഡി, ദി സ്റ്റോറി ഓഫ് പൈതാനി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 

5 /6

സീ മറാത്തിയിലെ ( Zee Marathi) 'കഹേ ദിയാ പർദേസ്'  (Kahe Diya Pardes) എന്ന ടിവി സീരീസിലൂടെ സയാലി സഞ്ജീവ് വളരെയധികം പ്രശസ്തി നേടി.   കഥാപാത്രമായ 'ഗൗരി' പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു

6 /6

'Perfect Pati', 'Gulmohar' തുടങ്ങിയ ഷോകളിലൂടെയാണ് സയാലി സഞ്ജീവ് (Sayali Sanjeev) മികച്ച വിജയം നേടിയത്. അടുത്തിടെ 'Shubhmangal Online' എന്ന ടിവി പരമ്പരയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

You May Like

Sponsored by Taboola