കോലി മുതൽ സച്ചിൻ വരെ : ക്യാപ്റ്റൻസിയുടെ പ്രശ്നത്തിൽ ബിസിസിഐയുമായി നേർക്കുന്നേരെത്തിയ താരങ്ങൾ ഇവരാണ്

BCCI യുമായി ഒരു ഇന്ത്യൻ ക്യാപ്റ്റൻ നേർക്കുന്നേർ എത്തുന്നത് ഇതാദ്യമല്ല. ഇവരാണ് കോലിക്ക് മുമ്പായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡുമായി കോർത്തിട്ടുള്ളത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻസിയിലെ മാറ്റത്തെ കുറിച്ച് ടെസ്റ്റ് ടീം നായകൻ വിരാട് കോലിയും ബിസിസിയും നേർക്കുന്നേരെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പായി കോലി നൽകിയ അഭിമുഖത്തിൽ താരം ബിസിസിഐക്കെതിരെ രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. എന്നാൽ ഇത്തരത്തിൽ ബിസിസിഐയുമായി ഒരു ഇന്ത്യൻ ക്യാപ്റ്റൻ നേർക്കുന്നേർ എത്തുന്നത് ഇതാദ്യമല്ല. ഇവരാണ് കോലിക്ക് മുമ്പായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡുമായി കോർത്തിട്ടുള്ളത്. 

1 /5

യുഎഇ ട്വന്റി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ ടി20 നായകസ്ഥാനം ഒഴിയുന്നതായി കോലി അറിയിച്ചതാണ് ബിസിസിഐയെ ചൊടിപ്പിച്ചത്. തുടർന്ന് താരത്തെ ടെസ്റ്റ് ക്യാപ്റ്റനാക്കി മാത്രം നിലനിർത്തിയ ബിസിസിഐ രോഹിത ശർമയെ ബിസിസിഐ നിശ്ചിത ഓവർ ഫോർമാറ്റുകളുടെ ക്യാപ്റ്റനാക്കി. എന്നാൽ കഴിഞ്ഞ ദിവസം നടന്ന വാർത്തസമ്മേളനത്തിൽ ബിസിസിഐ തന്നെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് തന്നോട് പോലും അലോചിക്കാതെയാണെന്ന് കോലി ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെതിരെ തുറന്നടിക്കുകയും ചെയ്തു. 

2 /5

നിലവിലെ ബിസിസിഐ അധ്യക്ഷനായ സൗരവ് ഗാംഗുലിയെ നീക്കം ചെയ്ത് രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ ടീമിന്റെ നായകനാക്കി നിയമിച്ചതാണ് ഇതിന് മുമ്പ് ഉണ്ടായി സമാനമായ ഇന്ത്യൻ ക്രിക്കറ്റിലെ വിവാദം. ഗാംഗുലിക്ക് ഇന്ത്യൻ ടീമിനെ നയിക്കാൻ മാനസികമായും ശാരികമായി കാര്യക്ഷമതയില്ലെന്ന് അന്ന് ടീമിന്റെ മുഖ്യ പരിശീലകനായ ഗ്രെഗ് ചാപ്പൽ ബിസിസിഐക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗാംഗുലിയെ ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്ത് നിന്നൊഴുവാക്കുന്നത്. 

3 /5

1997 ഒരു പരമ്പരക്ക് പിന്നാലെയാണ് സച്ചിനെ ഇന്ത്യൻ ടീമിന്റെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കുന്നത്. തന്നെ എന്തിന്റെ പേരിലാണ് പുറത്താക്കിയതെന്ന് പോലും ബിസിസിഐ ക്രിക്കറ്റ് ഇതിഹാസത്തോട് അറിയിച്ചിരുന്നില്ല. തന്നെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയ കാര്യം അറിയുന്നത് ഒരു മാധ്യമപ്രവർത്തകന് അറിയിച്ചതിന് പിന്നാലെയാണെന്ന് സച്ചിൻ തന്റ് ജീവചരിത്രകുറുപ്പിൽ രേഖപ്പെടുത്തിട്ടുണ്ട്. 

4 /5

1979തിൽ ഇംഗ്ലണ്ടിൽ ഒരു പര്യടനം കഴിഞ്ഞ തിരികെ ഇന്ത്യയിലേക്ക് വരുന്ന സന്ദർഭത്തിലാണ് ബിസിസിഐ ശ്രീനിവാസൻ വെങ്കട്ട് രാഘവനെ ക്യാപ്റ്റൻ സ്ഥാനത്ത് പുറത്താക്കുന്നത്. അതും ഇന്ത്യയെ രണ്ട് ലോകകപ്പിൽ നയിച്ച ക്യാപ്റ്റൻ പുറത്താക്കിയ വിവരം അറിയിക്കുന്നത് ഫ്ലൈറ്റ് അനൗൺസ്മെന്റിലൂടെ. 

5 /5

ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കറെയും 1979തിൽ തന്നെയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന പുറത്താക്കുന്നത്. ശ്രീനിവാസ് വെങ്കട്ട് രാഘവൻ പകരം ഇന്ത്യൻ നായകനായി എത്തിയ ഗവാസ്കറിനെ പരിചയ കുറവിന്റെ പേരിലാണ് അന്ന് ക്രിക്കറ്റ് ബോർഡ് ഇതിഹാസ താരത്തിന്റെ ക്യാപ്റ്റൻസി സ്ഥാനം തെറിപ്പിച്ചത്. ഇതും കൂടാതെ കെറി പാക്കേഴ്സിന്റെ വേൾഡ് സീരിസ് ക്രിക്കറ്റിൽ ഗവാസ്കർ പങ്കെടുത്തത് ബിസിസിഐ ചൊടിപ്പിച്ചിരുന്നു. ഇതും പുറത്താക്കല്ലിന് കാരണമായി കരുതുന്നു. 

You May Like

Sponsored by Taboola