'മാസ്ക് ധരിക്കാത്തവരെ പിടിക്കുന്ന കൊറോണ', കോഹ്‌ലിക്ക് പുത്തൻ പേര് നൽകി യൂട്യൂബർ!!

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി അടുത്തിടെയായി സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ദൈനംദിന ജീവിതത്തിലെ ഫോട്ടോകളും വീഡിയോകളും ഇടയ്ക്കിടെ താരം  സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. 

Last Updated : Jun 9, 2020, 01:39 PM IST
  • എന്നാല്‍, പ്രശസ്ത യൂട്യൂബര്‍ ഭുവന്‍ ബ൦ പങ്കുവച്ച അടിക്കുറിപ്പാണ് ഇതില്‍ ഏറെ ശ്രദ്ധേയമായത്. തന്‍റെ നര്‍മ്മബോധം ഉപയോഗിച്ചുള്ള രസകരമായ ഒരു അടിക്കുറിപ്പാണ് ബം പങ്കുവച്ചത്. 'മാസ്ക്കുകള്‍ ധരിക്കാതെ പുറത്തിറങ്ങി കറങ്ങി നടക്കുന്ന എല്ലാവരെയും പിടിക്കുന്ന കൊറോണ' -ഇതാണ് ബം വീഡിയോയ്ക്ക് നല്‍കിയ അടിക്കുറിപ്പ്.
'മാസ്ക് ധരിക്കാത്തവരെ പിടിക്കുന്ന കൊറോണ', കോഹ്‌ലിക്ക് പുത്തൻ പേര് നൽകി യൂട്യൂബർ!!

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി അടുത്തിടെയായി സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ദൈനംദിന ജീവിതത്തിലെ ഫോട്ടോകളും വീഡിയോകളും ഇടയ്ക്കിടെ താരം  സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. 

തന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടില്‍ അടുത്തിടെ രസകരമായ ഒരു വീഡിയോ താരം പങ്കുവച്ചിരുന്നു. ഒരു സ്ലോ മോഷൻ ക്ലിപ്പാണ് താര൦ പങ്കുവച്ചിരിക്കുന്നത്. ഫ്രീസു ചെയ്തിരിക്കുന്ന ഫ്രെയിമുകളുടെ ഒരു വശത്തില്‍ നിന്നും ഓടുന്ന കോഹ്‌ലിയാണ് വീഡിയോയില്‍. 

തന്‍റെ ഈ വീഡിയോയ്ക്ക് രസകരമായ അടിക്കുറിപ്പുകള്‍ നിര്‍ദേശിക്കാമോ എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് താരം വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം കമന്‍റ് ബോക്സ് അടിക്കുറിപ്പുകള്‍ കൊണ്ട് നിറഞ്ഞു എന്നതാണ് വാസ്തവം. 

എന്നാല്‍, പ്രശസ്ത യൂട്യൂബര്‍ ഭുവന്‍ ബ൦ പങ്കുവച്ച അടിക്കുറിപ്പാണ് ഇതില്‍ ഏറെ ശ്രദ്ധേയമായത്. തന്‍റെ നര്‍മ്മബോധം ഉപയോഗിച്ചുള്ള രസകരമായ ഒരു അടിക്കുറിപ്പാണ് ബം പങ്കുവച്ചത്. 'മാസ്ക്കുകള്‍ ധരിക്കാതെ പുറത്തിറങ്ങി കറങ്ങി നടക്കുന്ന എല്ലാവരെയും പിടിക്കുന്ന കൊറോണ' -ഇതാണ് ബം വീഡിയോയ്ക്ക് നല്‍കിയ അടിക്കുറിപ്പ്. 

Trending News