Brazil vs Argentina: കളം നിറഞ്ഞ് കളിച്ച് ആരോ​ഗ്യപവർത്തകർ; ബ്രസീൽ–അർജന്റീന മത്സരം ഉപേക്ഷിച്ചു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന അര്‍ജന്റീനന്‍ താരങ്ങൾ ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ബ്രസീല്‍ ആരോഗ്യവിഭാഗം അധികൃതര്‍ ആരോപിച്ചു.   

Written by - Zee Malayalam News Desk | Last Updated : Sep 6, 2021, 10:41 AM IST
  • അര്‍ജന്റീന-ബ്രസീല്‍ മത്സരം തടഞ്ഞ് ബ്രസീലിലെ ആരോഗ്യപ്രവര്‍ത്തകര്‍.
  • അര്‍ജന്റീനിയൻ താരങ്ങൾ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപണം.
  • മത്സരം ഇനിയെന്ന് നടത്തുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
 Brazil vs Argentina: കളം നിറഞ്ഞ് കളിച്ച് ആരോ​ഗ്യപവർത്തകർ; ബ്രസീൽ–അർജന്റീന മത്സരം ഉപേക്ഷിച്ചു

റിയോ ഡി ജനീറോ: ഫുട്‌ബോള്‍ ആരാധകര്‍ ഏറെ കാത്തിരുന്ന അര്‍ജന്റീന-ബ്രസീല്‍ (Argentina-Brazil) മത്സരം ബ്രസീൽ ആരോഗ്യപ്രവര്‍ത്തകര്‍ (Healthworkers) ഇടപെട്ടതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. അര്‍ജന്റീനിയൻ താരങ്ങൾ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ചാണ് (Covid protocol violation) ബ്രസീലിയന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങി മത്സരം തടസ്സപ്പെടുത്തിയത്. 

ഞായറാഴ്ച രാത്രി ബ്രസീലിലെ സാവോപോളോയിൽ ഇരു ടീമുകളും ഏറ്റുമുട്ടിയ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. അർജന്റീനയുടെ നാല് താരങ്ങൾ ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ബ്രസീലിലെ ആരോഗ്യ വകുപ്പ് അധികൃതർ മത്സരത്തിനിടെ ഗ്രൗണ്ടിലെത്തി തടസം അറിയിക്കുകയായിരുന്നു. അര്‍ജന്റീനയുടെ കളിക്കാരായ എമിലിയാനോ മാര്‍ട്ടിനെസ്, ജിയോവാനി ലോ സെല്‍സോ, ക്രിസ്റ്റ്യന്‍ റൊമേറോ എന്നിവരെ തടയാനാണ് ആരോഗ്യ അധികൃതരെത്തിയത്

Also Read: Copa America 2021 Final : 28 വർഷത്തിന് ശേഷം കോപ്പ അമേരിക്ക അർജന്റീനയിലേക്ക്, രാജ്യത്തിന് വേണ്ടി മെസിയുടെ ആദ്യ കപ്പ് നേട്ടം

 

ലോക ഫുട്ബോളിലെ സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മാറുമെല്ലാം കളത്തിൽ നിൽക്കെയായിരുന്നു ആരോഗ്യ വകുപ്പിന്റെ ഇടപെടൽ. എറെനേരം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മത്സരം ഉപേക്ഷിക്കാന്‍ ഫിഫ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. 
നേരത്തെ, ബ്രസീലുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ച നാല് അര്‍ജന്റീന കളിക്കാരോട് ക്വാറന്റീനില്‍ കഴിയാന്‍ ബ്രസീലിന്റെ ആരോഗ്യ ഏജന്‍സി ഉത്തരവിട്ടിരുന്നു.

കോപ്പ അമേരിക്കയിൽ അർജന്റീനയുടെ ഹീറോയായിരുന്ന ഗോൾകീപ്പർ എമിലാനോ മാര്‍ട്ടിനെസ്, എമിലിയാനോ ബ്യുൻഡിയ (ആസ്റ്റൺ വില്ല), ജിയോവനി ലോസെല്‍സോ, ക്രിസ്റ്റ്യൻ റൊമേരോ (ടോട്ടനം ഹോട്സ്പർ) എന്നിവര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ കളിക്കുന്ന താരങ്ങളെ ഗ്രൗണ്ടിലിറക്കുന്നതിനെതിരെ മത്സരത്തിന് മുൻപ് തന്നെ ബ്രസീലിലെ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, പിന്നീട് ഇവരെ കളിപ്പിക്കാൻ അനുവാദം ലഭിച്ചുവെന്ന് വ്യക്തമാക്കിയാണ് അർജന്റീന പരിശീലകൻ കളത്തിലിറക്കിയത്. 

Also Read: Historical Achievement: അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും അധികം ഗോൾ നേടുന്ന താരമായി Ronaldo

 

അതേസമയം, മത്സരം ആരംഭിച്ച ശേഷം തടഞ്ഞ ബ്രസീൽ ആരോഗ്യവകുപ്പിന്റെ നടപടിയെ അർജന്റീന കോച്ച് ലയണൽ സ്കലോനി വിമർശിച്ചു. ഇത്തരമൊരു പ്രശ്നമുണ്ടായിരുന്നെങ്കിൽത്തന്നെ മത്സരത്തിന് മുൻപേ ആവാമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സരം ഇനിയെന്ന് നടത്തുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അർജന്റീന താരങ്ങൾ സെപ്റ്റംബർ 10ന് ബൊളീവിയയ്‌ക്കെതിരെ നാട്ടിൽ നടക്കുന്ന അടുത്ത ലോകകപ്പ് യോഗ്യതാ മത്സരത്തിനായി മടങ്ങി. 

‌ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ (English Premier League) കളിക്കുന്ന ഒൻപത് ബ്രസീൽ (Brazil) താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. തെക്കേ അമേരിക്കയിൽ പോയി തിരിച്ചു വന്നാൽ 10 ദിവസം ക്വാറന്റൈന്‍ (Quarantine) നിർബന്ധമാണ് എന്നതിനാലാണ് ഇംഗ്ലിഷ് ക്ലബ്ബുകൾ (English clubs) താരങ്ങളെ വിട്ടുനൽകാതിരുന്നത്. അര്‍ജന്റീനയും അവരുടെ കളിക്കാരും ബ്രസീലിയന്‍ ഹെല്‍ത്ത് പ്രോട്ടോക്കോളുകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മാത്രമല്ല, ഉപേക്ഷിക്കപ്പെട്ട മത്സരം ബ്രസീല്‍ വിജയിച്ചതായി ഫിഫ (Fifa) പ്രഖ്യാപിക്കുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News