മാഡ്രിഡ് : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് (Kidambi Srikanth) വെള്ളി. ഫൈനലിൽ സിംഗപ്പൂർ താരം ലോ കെൻ യൂവിനോട് പരാജയപ്പെടുകയായിരുന്നു. ഇതോടെ ശ്രീകാന്തിന്റെ നേട്ടം വെള്ളിയിൽ ഒതുങ്ങുകയായിരുന്നു.
നേരിട്ടുള്ള സെറ്റിനാണ് ഇന്ത്യൻ താരത്തിന്റെ തോൽവി. സ്കോർ 15-21, 22-20. ഇരു സെറ്റുകളിലും ആദ്യം മുന്നിൽ നിന്നതിന് ശേഷമാണ് ശ്രീകാന്ത് പിന്നോട്ട് പോയത്.
This is the result of hard work, grit & determination. BAI congratulates @srikidambi for this phenomenal achievement
Way to go! #BWFWorldChampionships2021#Badminton
Badminton Photo pic.twitter.com/oU4GnQ4ajS— BAI Media (@BAI_Media) December 19, 2021
ALSO READ : ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പേര് കുറിച്ച് സിന്ധു
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വലിയ നേട്ടമാണ് ശ്രീകാന്ത് സ്വന്തമാക്കിയിരുക്കുന്നത്. അദ്യമായിട്ടാണ് ഒരു ഇന്ത്യൻ പുരുഷ താരം ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുന്നത്.
ALSO READ : Tokyo paralympics: പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് അഞ്ചാം സ്വർണം; ബാഡ്മിന്റണിൽ കൃഷ്ണ നാഗറിന് സുവർണനേട്ടം
ഇതിന് മുമ്പ് മലയാളി താരം എച്ച് എസ് പ്രെണോയി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ താരങ്ങൾ നേടിയ വെങ്കല നേട്ടമാണ് ലോക ചാമ്പ്യൻഷിപ്പിൽ ഇതിന് മുമ്പുള്ള ഇന്ത്യയുടെ നേട്ടം. 1983ൽ പ്രകാശ് പദുകോൺ, 2019 എച്ച് എസ് പ്രെണോയി, 2021 ലക്ഷ്യ സെൻ എന്നിവരാണ് ഇതിന് മുമ്പ് പുരുഷ സിംഗിൾസിൽ ഇന്ത്യക്കായി മെഡൽ നേടി താരങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...