ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനെ വിരാട് കൊഹ്‌ലിയുമായി സംസാരിച്ച ശേഷം തീരുമാനിക്കും: സൗരവ് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനെ വിരാട് കൊഹ്‌ലിയുമായി സംസാരിച്ച ശേഷം തീരുമാനിക്കുമെന്ന് മുന്‍ ക്യാപ്റ്റനും ബിസിസിഐ ഉപദേശക സമിതി അംഗവുമായ സൗരവ് ഗാംഗുലി. 

Last Updated : Jul 10, 2017, 07:24 PM IST
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനെ വിരാട് കൊഹ്‌ലിയുമായി സംസാരിച്ച ശേഷം തീരുമാനിക്കും: സൗരവ് ഗാംഗുലി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനെ വിരാട് കൊഹ്‌ലിയുമായി സംസാരിച്ച ശേഷം തീരുമാനിക്കുമെന്ന് മുന്‍ ക്യാപ്റ്റനും ബിസിസിഐ ഉപദേശക സമിതി അംഗവുമായ സൗരവ് ഗാംഗുലി. പ​രി​ശീ​ല​ക​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള അ​ഭി​മു​ഖ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സച്ചിന്‍ ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നത്. 

ടീമിന്‍റെ പുതിയ പരിശീലകനാകാന്‍ പത്ത് പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. വീരേന്ദര്‍ സേവാഗ്, രവി ശാസ്ത്രി, ദോഡ്ഡ ഗണേഷ്, ലാല്‍ചന്ദ് രാജ്പുത്, ലാന്‍സ് ക്ലൂസ്‌നര്‍, രാകേഷ് ശര്‍മ, ടോം മുഡി, റിച്ചാര്‍ഡ് പിബസ്, ഫില്‍ സിമ്മണ്‍സ്, ഉപേന്ദ്രനാഥ് ബ്രംഹചാരി എന്നിവരാണ് അപേക്ഷകര്‍. അപേക്ഷകരില്‍ ഉപേന്ദ്രനാഥ് ക്രിക്കറ്റ് പശ്ചാത്തലമില്ലാത്ത എഞ്ചിനീയറാണ്. 

അപേക്ഷകരില്‍ നിന്നും ആറ് പേരുടെ ചുരുക്കപ്പട്ടിക വിദഗ്ധ സമിതി തയ്യാറാക്കിയിട്ടുണ്ട്. രവി ശാസ്ത്രി, സേവാഗ്, ടോം മൂഡി, സിമ്മണ്‍സ്, പിബസ്, രാജ്പുത് എന്നിവരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. 

അനില്‍ കുംബ്ലെ രാജിവച്ച ഒഴിവിലേക്കാണ് പുതിയ പരിശീലകനെ നിയമിക്കുന്നത്.ജൂ​ലൈ 21ന് ​ആ​രം​ഭി​ക്കു​ന്ന ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​ന് മു​ന്പ് പ​രി​ശീ​ല​ക​നെ പ്ര​ഖ്യാ​പി​ക്കും. പ​രി​ശീ​ല​ക​സ്ഥാ​ന​ത്തു​നി​ന്ന് അ​നി​ൽ കും​ബ്ലെ ഒ​ഴി​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ പ​രി​ശീ​ല​ക​നെ തേ​ടു​ന്ന​ത്. ക്യാ​പ്റ്റ​ൻ കോ​ഹ്ലി​യു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളാ​ണ് കും​ബ്ലെ​യു​ടെ രാ​ജി​യി​ൽ ക​ലാ​ശി​ച്ച​ത്. 

Trending News