എത്ര കണ്ടാലും മതിയാകില്ല വിനീതിന്‍റെ ആ ഗോള്‍

കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കാത്തിരുന്ന ഗോള്‍ പിറന്നതിന്‍റെ ആഘോഷം ഇനിയും തീര്‍ന്നിട്ടില്ല. ഗോളടിച്ചതും ഗോളിന് വഴിയൊരുക്കിയതും മലയാളി താരങ്ങള്‍ ആയതുകൊണ്ടുതന്നെ ആഘോഷങ്ങള്‍ക്കും ഇരട്ടി മധുരം. 

Last Updated : Dec 16, 2017, 06:13 PM IST
എത്ര കണ്ടാലും മതിയാകില്ല വിനീതിന്‍റെ ആ ഗോള്‍

കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കാത്തിരുന്ന ഗോള്‍ പിറന്നതിന്‍റെ ആഘോഷം ഇനിയും തീര്‍ന്നിട്ടില്ല. ഗോളടിച്ചതും ഗോളിന് വഴിയൊരുക്കിയതും മലയാളി താരങ്ങള്‍ ആയതുകൊണ്ടുതന്നെ ആഘോഷങ്ങള്‍ക്കും ഇരട്ടി മധുരം. 

കളിയുടെ ആദ്യപകുതിയില്‍ റിനോ ആന്റോയുടെ ക്രോസില്‍ നിന്ന് ഫ്‌ളെയിങ് ഹെഡ്ഡറിലൂടെ വിനീത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ വല കുലുക്കി. കലൂര്‍ സ്റ്റേഡിയം മഞ്ഞക്കടലാക്കി ആരാധകര്‍ ഗോള്‍ ഏറ്റെടുത്തു. കളിയുടെ 24-ാം മിനിറ്റിലായിരുന്നു ഗോള്‍ പിറന്നത്. 

 

 

ഈ വിജയത്തോടെ അഞ്ചു മത്സരങ്ങളില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന് ആറു പോയിന്‍റായി. മൂന്നു സമനിലയും ഒരു തോല്‍വിയും ഒരു വിജയവുമാണ് ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ സമ്പാദ്യം. 

Trending News